News

ബിഗ് ബോസ് വീട്ടിൽ ലവ് ട്രാക്കിന് തുടക്കമോ? ഒരാഴ്ചയ്ക്കുള്ളിൽ ഐശ്വര്യയും ‘കടൽ കൊമ്പനും’ വൈറൽ ചർച്ചയിൽ

ബിഗ് ബോസ് സീസൺ എട്ടിൽ ആദ്യ ലവ്‌ ട്രാക്ക് ഗെയിം ആരംഭിച്ചിരിക്കുകയാണ്. ഐശ്വര്യയും കടൽകൊമ്പനുമാണ് ഷോയിൽ ലാവ്‍ട്രാക്ക് തുടങ്ങിവെച്ചിരിക്കുന്നത്. ഷോ തുടങ്ങി ഒരാഴ്ച ആയതേയുള്ളു. ആദ്യ ദിവസം തൊട്ടുതന്നെ ഐശ്വര്യയ്ക്ക് കൊമ്പനോട് ഒരു അടുപ്പമുണ്ട്. ഏറ്റവുമടുത്ത സുഹൃത്തായിട്ടാണ് കൊമ്പനെ കാണുന്നതെന്നാണ് ഐശ്വര്യ സഹമത്സരാർത്ഥികളോട് ഇതുവരെ പറഞ്ഞിട്ടുള്ളത്.

കൊമ്പന് അങ്ങനെ പെൺകുട്ടികളോട് ഒരുപാട് പഴകിയിട്ടുള്ള ശീലമില്ലെന്നും ഒരുപക്ഷെ ഐശ്വര്യ കാണിക്കുന്ന അടുപ്പം കൊമ്പന് പ്രണയമായി തോന്നിയേക്കാമെന്നും ഹൗസിലെ ചില മത്സരാർത്ഥികൾ ഐശ്വര്യയോട് തുടക്കത്തിലേ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് കൊമ്പനോട് അത്തരത്തിൽ ഒരടുപ്പം ഇല്ലെന്നും സുഹൃത്ത് മാത്രമാണെന്നുമാണ് ഐശ്വര്യ അവരോട് പറഞ്ഞത്. അതേസമയം കൊമ്പന് ഐശ്വര്യയോട് കുറച്ചധികം സ്നേഹവും പൊസസീവ്‌നസ്സും ഒക്കെ ഉള്ളപോലെയാണ് മൊത്തത്തിൽ കാണുന്നത്.

വിക്കിയോടും ഗൗതമിനോടും ആസിഫിനോടും ഐശ്വര്യ കൂടുതൽ സംസാരിക്കുന്നത് കൊമ്പന് അത്ര പിടിച്ചമട്ടില്ല. ഇക്കാര്യം ഐശ്വര്യയ്ക്കും അറിയാം. ഹൗസിലെ പലമത്സരാർത്ഥികളും കൊമ്പനോടും ഐശ്വര്യയോട് ഈ ലവ്‌ ട്രാക്കിനെപ്പറ്റി ചോദിച്ചിട്ടുണ്ട്. എന്നാൽ ഇരുവരും ഇക്കാര്യം അംഗീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഞങ്ങൾ തമ്മിൽ പ്രണയമല്ല , നല്ല സൗഹൃദം ആണെന്നും ഇതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല എന്നുമാണ് ഇരുവരും പ്രതികരിച്ചത്.

ഇന്നലെ രാത്രി ജയിലിലായ കൊമ്പനുമായി ഐശ്വര്യ സംസാരിച്ചുകൊണ്ടിരിക്കെ നേഹ ഐശ്വര്യയുമായി തർക്കമുണ്ടായി. ഇരുവരും ലവ്‌ ട്രാക്ക് കളിച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു നേഹയുടെ വാദം. എന്നാൽ നീ ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും അത് ഞങ്ങൾ തീരുമാനിച്ചോളാം എന്നുമാണ് ഐശ്വര്യ ദേഷ്യത്തോടെ പറഞ്ഞത്.

ഇവിടെയുള്ള ഏതെങ്കിലും ആൺകുട്ടിയുടെ ഞാൻ അടുത്തിടപെട്ടാൽ അതിനർത്ഥം പ്രണയമാണ് എന്നല്ല എന്നും എന്നെപ്പറ്റി അനാവശ്യം പറഞ്ഞാൽ ഞാൻ തോന്നിയത് പറയും എന്നുമാണ് ഐശ്വര്യ കൂട്ടിച്ചേർത്തത്. ജയിലിൽ പെട്ടുപോയ കൊമ്പനാവട്ടെ ഒന്നും പറയാൻ കഴിയാതെയുള്ള അവസ്ഥയിലായിരുന്നു. ഈ വീട്ടിലുള്ള ആരോ എന്തോ പറഞ്ഞോട്ടെ എന്നാൽ കൊമ്പന് മാത്രം ഇത് പ്രണയ ട്രാക്ക് ആണെന്ന് പറയരുതെന്ന് ഐശ്വര്യ മുന്നേതന്നെ കൊമ്പനോട് സൂചിപ്പിച്ചിരുന്നു.

എന്തൊക്കെപ്പറഞ്ഞാലും ഇരുവരും തമ്മിൽ ചെറിയ സ്പാർക്ക് ഇല്ലേ എന്ന് പ്രേക്ഷകർക്ക് സംശയമുണ്ട്. ഷോ തുടങ്ങി ഒരൊറ്റ ആഴ്ച കൊണ്ടൊന്നും ലവ്‌ ട്രാക്ക് വർക്കാവില്ല. കൊമ്പന്റെ സ്വഭാവമനുസരിച്ച് സഹമത്സരാർത്ഥികൾ ഇനിയും ഓരോ കാരണങ്ങൾക്ക് കൊമ്പനെ നോമിനേറ്റ് ചെയ്യാനും പുറത്താക്കാനും സാധ്യതയുണ്ട്. ഐശ്വര്യയും വല്ലാതെ മുൻ നിരയിൽ നിൽക്കുന്ന മത്സരാർത്ഥി അല്ല. രണ്ടിൽ ആരെങ്കിലുമൊരാൾ ഉടനെ പുറത്തായാൽ ഈ ട്രാക്കും കുളമാവും. എന്തായാലും വരും ദിവസങ്ങളിലെ ഇരുവരുടെയും ലവ്‌ ട്രാക്ക് സീനുകൾക്കായി കാത്തിരിക്കുകയാണ് ബിബി ആരാധകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button