Cinema

അനുപമ പരമേശ്വരനും ധ്രുവ് വിക്രമും പ്രണയത്തിൽ? ലിപ്‌ലോക്ക് ദൃശ്യങ്ങൾ പുറത്ത്

‘പ്രേമം’ എന്ന സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നായികയാണ് അനുപമ പരമേശ്വരൻ. ഇപ്പോഴിതാ അനുപമ പരമേശ്വരനും തമിഴ് താരം ചിയാൻ വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രമും പ്രണയത്തിലെന്നാണ് പുറത്തുവരുന്ന വിവരം. അനുപമയും ധ്രുവും ലിപ്‌ലോക്ക് ചെയ്യുന്നുവെന്ന തരത്തിൽ ചില ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് അഭ്യൂഹം ശക്തമാകുന്നത്.

സോഷ്യൽ മീഡിയയിൽ ബ്ലൂമൂൺ എന്ന സ്‌പോട്ടിഫെെ ലിസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ആണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. ചിത്രത്തിൽ അനുപമയുടെയും ധ്രുവിന്റെയും മുഖസാദൃശ്യമുള്ള രണ്ടുപേർ ചുംബിക്കുന്നതായാണ് കാണുന്നത്. വിഷയത്തിൽ ഇരുതാരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ചിത്രത്തിൽ ഉള്ളത് അനുപമയും ധ്രുവും അല്ലെന്ന തരത്തിലും പ്രചരിക്കുന്നുണ്ട്. ധ്രുവും അനുപമയും ഒരുമിച്ച് അഭിനയിക്കുന്ന ‘ബെെസൺ’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മാരി സെൽലരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

ഇപ്പോൾ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് ചിത്രത്തിന്റെ ഭാഗമാണോയെന്ന് സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്തായാലും സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് തിരയുകയാണ് സിനിമ പ്രേമികൾ.2023ൽ അനുപമ പരമേശ്വരനും തെലുങ്കിലെ പ്രമുഖ നടനായ രാം പോത്തിനേനിയും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും ഉടൻ വിവാഹം ചെയ്യുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചില സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് താരങ്ങൾ തമ്മിൽ പ്രണയത്തിലായതെന്നും വിവാഹിതരാകാൻ കുടുംബത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു അന്ന് ചില തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ കേൾക്കുന്ന റിപ്പോർട്ടുകളെല്ലാം തെറ്റാണെന്നും അങ്ങനെയൊന്നും നടന്നിട്ടില്ലെന്നും നടിയുടെ മാതാവ് പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button