നയനയോട് കട്ട കലിപ്പിൽ ആദർശ് – പത്തരമാറ്റ് സീരിയൽ റിവ്യൂ

നന്ദുവിനെ യാത്രയാക്കിയിരിക്കുകയാണ് അനി. അവള് പോയപ്പോള്‍ അവളെ തനിയ്ക്ക് വല്ലാതെ മിസ് ചെയ്തു എന്ന് അനി കൂട്ടുകാരോട് പറയുന്നു . സാരമില്ലെന്നും മനസ്സ് വിഷമിക്കേണ്ട എന്നും പറഞ്ഞ് അവര്‍ തല്ക്കാലം അവനെ ആശ്വസിപ്പിക്കുന്നു . അനി ശേഷം നേരെ അനന്തപുരിയിലേയ്ക്ക് പോകുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയല്‍ റിവ്യൂ.
അനന്തപുരിയിലെത്തിയ അനിയെ ആദര്‍ശ് കാത്തിരിക്കുകയായിരുന്നു. അനി എവിടെ പോയതാണെന്ന് ആദര്‍ശ് അവനോട് ചോദിച്ചു. ഞാന്‍ നന്ദുവിനെ കാണാന്‍ അവളുടെ വീട്ടില്‍ പോയതാണെന്നും എന്നാല്‍ അവിടെ എത്തിയപ്പോള്‍ മറ്റൊരാളെയാണ് ഞാന്‍ കണ്ടതെന്നും അനി ആദര്‍ശിനോട് പറഞ്ഞു. അത് ആരാണെന്ന് ആദര്‍ശ് ആകാംക്ഷയോടെ ചോദിച്ചു. അത് വല്യമ്മ ആയിരുന്നെന്നും എന്നെ കണ്ടപ്പോള്‍ ആകെ വിളറിപ്പോയി, സ്വയം ന്യായീകരിക്കാന്‍ കുറ്റം മുഴുവന്‍ എന്റെ തലയില്‍ ചാര്‍ത്തുകയായിരുന്നു എന്നും അനി പറഞ്ഞു .
അത് കേട്ടുകൊണ്ടാണ് ജയനും അജയനും അങ്ങോട്ട് വന്നത്. ആദര്‍ശിന് ശെരിക്കും നല്ല ദേഷ്യം വന്നു. അവര്‍ എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് ഒന്നിച്ചതാണെന്നും നമ്മളെ പറ്റിക്കുകയാണെന്നും ആദര്‍ശ് അനിയോട് പറഞ്ഞു. തനിക്കും ആ സംശയം ഉണ്ടെന്ന് അനി പറഞ്ഞു. എങ്കിലും അക്കാര്യം ഏട്ടത്തിക്ക് രഹസ്യമായെങ്കിലും ഏട്ടനോട് പറയാമായിരുന്നെന്ന് അനി കൂട്ടിച്ചേര്‍ത്തു.
അത് തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് ആദര്‍ശ് മറുപടി നല്കി. എന്തായാലും കള്ളത്തരം ചെയ്തതിന് അവളോട് താന്‍ ഉടനെ ക്ഷമിക്കില്ലെന്ന് പറഞ്ഞ് ആദര്‍ശ് അവിടെ നിന്നും പോയി. ആദര്‍ശിന്റെ പെരുമാറ്റം കണ്ട് എല്ലാവരും പേടിച്ചിരിക്കുകയാണ്.