ആദ്യ ദീപാവലി മകനൊപ്പം! വിഹാന്റെ മുഖം ആദ്യമായി വെളിപ്പെടുത്തി കത്രീന കൈഫും വിക്കി കൗശലും; ചിത്രങ്ങൾ വൈറൽ!

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. 2021 ഡിസംബർ ഒൻപതിനായിരുന്നു ഇരുവരുടെയും വിവാഹം. പിന്നാലെ 2025ൽ കത്രീന, വിഹാൻ എന്ന ആൺകുഞ്ഞിന് ജന്മം നൽകി. സോഷ്യൽ മീഡിയയിലൂടെ കത്രീനയും വിക്കിയും ഈ സന്തോഷ വാർത്ത പങ്കുവച്ചിരുന്നെങ്കിലും ഇതുവരെ മകന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ദീപാവലി ദിനമായ ഇന്ന് വിഹാന്റെ ചിത്രം ആദ്യമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് കത്രീന കൈഫും വിക്കി കൗശലും.
ഇന്നലെയായിരുന്നു കുഞ്ഞു വിഹാന്റെ ഒന്നാം ജന്മദിനം. ജന്മദിനത്തിന്റെ തൊട്ടടുത്ത ദിവസമായ ഇന്ന് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളുടെ ഇതുവരെയുള്ളതിൽവച്ച് ഏറ്റവും പ്രകാശപൂരിതമായ ദീപാവലി, ഏവർക്കും സ്നേഹവും വെളിച്ചവും സന്തോഷവും നേരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വിഹാനൊപ്പമുള്ള ചിത്രം ഇരുവരും പങ്കുവച്ചത്. പോസ്റ്റിന് താഴെ “ഓ മൈ ഗോഡ്” എന്ന കമന്റുമായി നടി അനന്യ പാണ്ഡെ ഉൾപ്പെടെ നിരവധി പ്രമുഖരാണ് എത്തിയത്.
അടുത്തിടെ ഹരിത് സവേരി ജ്വല്ലറിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മകനെക്കുറിച്ചും അച്ഛനായതിന്റെ സന്തോഷത്തെക്കുറിച്ചും വിക്കി കൗശൽ മനസ് തുറന്നിരുന്നു. ഇതൊരു മാന്ത്രിക അനുഭവമാണെന്നും ഒരു മനുഷ്യൻ എന്ന നിലയിൽ നമ്മെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുമെന്നും വിക്കി പറഞ്ഞിരുന്നു.2021 ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ഇരുവരുടെയും പ്രണയം ബോളിവുഡിൽ ഏറെ ചർച്ചയായിരുന്നു. പൊതുവേദികളിൽ ഇരുവരും അധികം അടുപ്പമില്ലാതെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത് പക്ഷേ ‘കോഫി വിത്ത് കരൺ’
എന്ന പരിപാടിയിൽ താൻ വിക്കി കൗശലിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കത്രീന വെളിപ്പെടുത്തിയതോടെയാണ് ഈ ബന്ധം ശ്രദ്ധേയമാകുന്നത്. ഇത് കേട്ടറിഞ്ഞ വിക്കി ആ വേദിയിൽ വച്ച് തന്നെ അത്ഭുതത്തോടെ പ്രതികരിച്ചതും വൈറലായിരുന്നു.2025 നവംബർ ഏഴിനായിരുന്നു തങ്ങൾക്ക് ആൺകുഞ്ഞ് ജനിച്ച വിവരം വിക്കിയും കത്രീനയും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പിന്നീട് 2026 ജനുവരിയിലാണ് മകന് ‘വിഹാൻ കൗശൽ’ എന്ന് പേരിട്ടതായി ഇരുവരും വെളിപ്പെടുത്തിയത്.



