News

‘ഒരു തലമുറയെ മുഴുവൻ രൂപപ്പെടുത്തിയ വ്യക്തി, ഭാഗ്യരാജ് സർ അപൂർവ പ്രതിഭ’; അനുശോചിച്ച് മോഹൻലാൽ

നടനും സംവിധായകനുമായ കെ ഭാഗ്യരാജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. തമിഴ് സിനിമയുടെ യഥാർത്ഥ ശബ്ദത്തെ നഷ്ടപ്പെട്ടെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭയായിരുന്നു. ചലച്ചിത്രകാരൻ, നടൻ, കഥാകാരൻ, നർമ്മം, ഊഷ്മളത എന്നിവയാൽ സിനിമയുടെ ഒരു തലമുറയെ മുഴുവൻ രൂപപ്പെടുത്തിയ വ്യക്തി. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തെന്ന് അദ്ദേഹം കുറിച്ചു.

ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാഗ്യരാജിന്റെ മരണം തമിഴ് സിനിമാമേഖലയിലും ആരാധകർക്കിടയിലും വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. നടിയായ പൂർണിമ ഭാഗ്യരാജാണ് ഭാര്യ. മക്കൾ അഭിനേതാക്കളായ ശാന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ്.2025ൽ പുറത്തിറങ്ങിയ ധനുഷിന്റെ കുബേര എന്ന ചിത്രത്തിലാണ് കെ ഭാഗ്യരാജ് അവസാനമായി അഭിനയിച്ചത്. 2026 ജനുവരിയിൽ നടന്ന ഒരു ചടങ്ങിൽ താൻ വീണ്ടും സിനിമ സംവിധാനം ചെയ്യുമെന്ന് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button