News

‘നിലവിളക്ക് കൊളുത്തുമ്പോൾ ധരിക്കുന്ന വേഷമാണോ ഇത്?’; ഐശ്വര്യ ലക്ഷ്മിക്കെതിരെ വിമർശനം ശക്തം

തിരുവനന്തപുരത്ത് ഒരു ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിൽ നടി ഐശ്വര്യ ലക്ഷ്മി പങ്കെടുത്തതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഓഫ്‌വെെറ്റ് വെസ്റ്റേൺ ഔട്ട്ഫിറ്റ് ധരിച്ചാണ് നടി പരിപാടിയിൽ എത്തിയത്. എന്നാൽ പരിപാടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് നടിക്കെതിരെ ഉയരുന്നത്. നടിയുടെ വസ്ത്രധാരണത്തെ ചൊല്ലിയാണ് കുറ്റപ്പെടുത്തൽ.

സിനിമയൊക്കെ ഇപ്പോൾ കുറവല്ലേ, അതുകൊണ്ടാണോ ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് ഇറങ്ങിയത്’. ‘നാണമാവുന്നില്ലേ?, ലജ്ജാകരം’, ‘വിളക്ക് കൊളുത്താൻ പറ്റിയ വേഷവിധാനം. ആ വിളക്കിന്റെയും, പേരിന്റെയും പവിത്രത കളഞ്ഞു’, ‘കഷ്ടം എന്നല്ലാതെ എന്തു പറയാൻ’, ‘ഇവൾക്കൊന്നും നാണവും മാനവുമില്ലേ’, ‘നിലവിളക്കുംനാണിച്ചിട്ടുണ്ടാകാം’, ‘ഒരു പാരിപാടിക്ക് വരുമ്പോൾ കുറച്ചും കൂടി മാന്യമായി വസ്ത്രം ധരിച്ച് വരിക.

നിലവിളക്ക് കൊളുത്തുക എന്നത് വളരെ ഭക്തിയോടെ ചെയ്യേണ്ട കാര്യം ആണ്. വളരെ മോശം ആയിപ്പോയി.’- ഇങ്ങനെ പോകുന്നു കമന്റുകൾ.ഈ വർഷം ആദ്യം ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് വലിയ ചർച്ചയായിരുന്നു. ഐശ്വര്യ ലക്ഷ്മി അന്ന് ധരിച്ചിരുന്ന വസ്ത്രമാണ് അതിനും കാരണം. സ്ട്രാപ്‌ലെസ്, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാണ് നടി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഈ വേഷം ഉദ്ഘാടനത്തിന് അനുയോജ്യമല്ലെന്നായിരുന്നു അന്ന് ഉയർന്ന വിമർശനം. പിന്നാലെ അതിന് മറുപടിയുമായി താരം രംഗത്തെത്തിയിരുന്നു. അതൊരു ഫാഷൻ മിസ്ജഡ്ജ്മെന്റായിരുന്നുവെന്നാണ് താരം പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button