News

‘നരേന്‍ ജനിച്ചതുകൊണ്ടല്ല വിഷ്‍ണു മരിച്ചത്’; സീരിയലിലെ കഥാപാത്രത്തെ പിരിഞ്ഞതിന്‍റെ വേദന പങ്കുവെച്ച് നടൻ പ്രബിൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിലൊന്നാണ് കുടുംബശ്രീ ശാരദ. സീരിയലിലെ നായകകഥാപാത്രമായിരുന്ന വിഷ്ണുവിനെ അവതരിപ്പിച്ച നടനാണ് പ്രബിൻ. എന്നാൽ വിഷ്ണുവിന്റെ മരണത്തോടെ പരമ്പരയിൽ ഈ കഥാപാത്രം ഇനിയില്ല എന്ന വാർത്ത പ്രേക്ഷകർ വിഷമത്തോടെയാണ് സ്വീകരിച്ചത്. ഇതേക്കുറിച്ച് വിഷ്ണു സോഷ്യൽ‌ മീഡിയയിൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.

”എന്ത് എഴുതണം എന്നറിയില്ല. ഒരുപാട് വേദനയുണ്ട്. എങ്കിലും ഒരു കലാകാരൻ എന്ന രീതിയിൽ ഞാൻ ഭാഗ്യം ചെയ്തവനാണ്. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും എന്നിക്കു വാക്കുകൾ ഇല്ല. വിഷ്ണു എന്ന കഥാപാത്രം വിട്ടുപിരിയുന്നതിൽ ഒരുപാട് വേദന ഉണ്ട്, പല രാത്രികൾ എന്നിക്കു ഉറക്കം തന്നെ നഷ്ടപ്പെട്ട ഒരവസ്ഥയായിരുന്നു. പക്ഷേ, എന്നെ കുറച്ചെങ്കിലും ഇഷ്ടപെടുന്ന സഹോദരീ സഹോദരന്മാർ… എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് അമ്മമാർ… വിഷ്ണു എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ട കുരുന്നു കുട്ടികൾ… ഇവരുടെയെല്ലാം വിഷമങ്ങൾ കേട്ട് ഒരുപാട് സങ്കടം തോന്നി.

വിഷ്ണുവിനെ വളർത്തിയത് നിങ്ങൾ പ്രേക്ഷകരാണ്. നിങ്ങൾ തന്ന പിന്തുണ കൊണ്ടാണ് എനിക്കും കുടുംബശ്രീ ശാരദയിലെ അണിയറ പ്രവർത്തകർക്കും വിഷ്ണു എന്ന കഥാപാത്രത്തിന് കുറച്ചെങ്കിലും നീധി പുലർത്താൻ സാധിച്ചത്. കുടുംബശ്രീ ശാരദയിലെ എല്ലാ അംഗങ്ങളെയും ഞാൻ ഓർത്തുപോവുന്നു. ഒരുപാട് നന്ദി വിഷ്ണുവിന് നിങ്ങൾ തന്ന സ്നേഹത്തിന്, ഒരുപാട് ഒരുപാട് നന്ദി. ഇനിയും പല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരും.

അത് നല്ലതാണെങ്കിൽ മാത്രം… നിങ്ങളെ എന്റെർറ്റൈൻ ചെയുന്നെങ്കിൽ മാത്രം…നിങ്ങൾ വിഷ്ണു എന്ന കഥാപാത്രത്തിന് കൊടുത്ത പിന്തുണ നരേൻ എന്ന കഥാപാത്രത്തിനും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. (ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ… നരേൻ ജനിച്ചതുകൊണ്ടല്ല വിഷ്ണു മരിച്ചത്… വിഷ്ണു മരിക്കും എന്ന് ഉറപ്പായതുകൊണ്ടാണ് നരേൻ ജനിച്ചത്. നന്ദി…. സ്നേഹിച്ചവർക്കും കുറ്റപ്പെടുത്തിയവർക്കും കൂടെ നിന്നവർക്കും”, പ്രബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button