കോ സമുയിൽ ഹണിമൂൺ ആഘോഷമാക്കി രശ്മികയും വിജയ് ദേവരകൊണ്ടയും

തായ്‌ലൻഡിലെ കോ സാമുയിയിലെ കടൽത്തീരത്തുള്ള ഒരു സ്വകാര്യ എയർബിഎൻബി വില്ലയിൽ ഹണിമൂൺ ആഘോഷിക്കുകയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും
ഹൈദരാബാദിലെ വിവാഹ ആഘോഷങ്ങൾക്ക് ശേഷം രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തായ്‌ലൻഡിലെ കോ സാമുയിയിലെ (Koh Samui) കടൽത്തീരത്തുള്ള ഒരു സ്വകാര്യ എയർബിഎൻബി വില്ലയിൽ ഹണിമൂൺ ആഘോഷിക്കുകയാണ്. ഇവർക്കൊപ്പം അവരുടെ സുഹൃത്തുക്കളുമുണ്ടെന്നതാണ് കൗതുകം.
മനോഹരമായ എയർബിഎൻബി വില്ലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിജയ്-രശ്മിക വിവാഹം നടന്നത്. തുടർന്ന് മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കായി ഗംഭീരമായ റിസപ്ഷനും ഒരുക്കിയിരുന്നു.
വിവാഹത്തിന് പിന്നാലെ തങ്ങളുടെ സന്തോഷം രാജ്യത്തെ വിവിധ നഗരങ്ങളിലെ ജനങ്ങളുമായി പങ്കുവയ്ക്കുമെന്ന് താരങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹൈദരാബാദ്, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, കൊച്ചി തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും വിവിധ ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുകയും ചെയ്തുകൊണ്ട് താരങ്ങൾ തങ്ങളുടെ മാതൃക കാട്ടി



