Cinema

250 മില്യൺ പേർ വിധി എഴുതി, ജനപ്രീതിയിൽ ഒന്നാമത് അനശ്വര രാജൻ ! അതും രൺവീർ സിങ്ങിനെ കടത്തിവെട്ടി

ദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി വെള്ളിത്തിരയിൽ എത്തിയ താരമാണ് അനശ്വര രാജൻ. പിന്നീട് നായിക നിരയിലേക്ക് ഉയർന്ന താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും ഇതിനകം അഭിനയിച്ചു കഴിഞ്ഞു. സിനിമയിലെത്തി എട്ട് വർഷം കൊണ്ടു തന്നെ സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാനായ അനശ്വര ഇന്ന് തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയാണ്. ഇപ്പോഴിതാ ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുകയാണ് അനശ്വര രാജൻ.

ഐഎംഡിബിയുടെ ഈ ആഴ്ചയിലെ ജനപ്രിയ സെലിബ്രിറ്റികളുടെ ലിസ്റ്റിലാണ് അനശ്വര രാജൻ ഈ നേട്ടം കൊയ്തിരിക്കുന്നത്. ധുരന്ധർ സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചയായി മാറിയിരിക്കുന്ന രൺവീർ സിങ്ങിനെ വരെ പിന്തള്ളിയാണ് അനശ്വരയുടെ ഈ നേട്ടം. സംവിധായകൻ പ്രിയദർശനം ലിസ്റ്റിലുണ്ട്. വിത്ത് ലവ്, ടൂറിസ്റ്റ് ഫാമിലി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിഷാൻ ജീവിന്ദ് ആറാം സ്ഥാനത്തുണ്ട്.

ഐഎംഡിബി ലിസ്റ്റിലെ സെലിബ്രിറ്റികൾ

അനശ്വര രാജൻ- ഒന്നാം സ്ഥാനം

അഭിഷാൻ ജീവിന്ദ്- ആറാം സ്ഥാനം

രൺവീർ സിം​ഗ്- എട്ടാം സ്ഥാനം

പ്രിയങ്ക മോഹൻ- പതിനൊന്നാം സ്ഥാനം

ജതിൻ ഗോസ്വാമി- പതിനഞ്ചാം സ്ഥാനം

കുബ്ബറ സെയ്ത് – പതിനെട്ടാം സ്ഥാനം

അനുമേഹ ജെയിൻ- ഇരുപതാം സ്ഥാനം

വിനീത് കുമാർ സിം​ഗ്- ഇരുപത്തി രണ്ടാം സ്ഥാനം(നടൻ, നിർമാതാവ്, എഴുത്തുകാരൻ)

കായാദു ലോഹർ- ഇരുപത്തി മൂന്നാം സ്ഥാനം

മദൻ ബോബ്- ഇരുപത്തി മൂന്നാം സ്ഥാനം

പ്രിയദർശൻ- മുപ്പത്തി ഒൻപതാം സ്ഥാനം

അഭിനേതാക്കൾ, സംവിധായകർ, ഛായാഗ്രാഹകർ, എഴുത്തുകാർ തുടങ്ങി എല്ലാ സെലിബ്രിറ്റികളും ഉൾക്കൊള്ളുന്നതാണ് ഐഎംഡിബിയുടെ പ്രതിവാര ലിസ്റ്റ്. ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം ആരാധകരാണ് ഇത് നിർണ്ണയിക്കുന്നതെന്ന് ഐഎംഡിബി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button