Cinema

കാത്തിരിപ്പിന് വിരാമം; ആ​ട് 3യിലെ ഐറ്റം ഡാൻസ് ഗാനം എത്തി, ഞെട്ടിച്ച് നടി

ജ​യ​സൂ​ര്യ​ ​നാ​യ​ക​നാ​യി​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ട് 3​ ​: വ​ൺ​ ​ലാ​സ്റ്റ് ​റൈ​ഡ് ​-​ ​പാ​ർ​ട് ​വ​ണ്ണിലെ ആദ്യ ഗാനം പുറത്ത്. ‘സുൽത്താൻ’ എന്ന ഗാനം തെന്നിന്ത്യൻ താരം വേദികയുടെ തകർപ്പൻ നൃത്തത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. പാട്ടിൽ സുൽത്താനായി നടൻ വിനായകൻ എത്തുന്നു. രാജഭരണകാലം ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ ജയസൂര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാൻ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്.

മനു മഞ്ജിത്തിന്റേതാണ് വരികൾ. അനില രാജീവാണ് ഗാനം ആലപിച്ചത്. ആ​ട് 3​യി​ൽ​ ​ഒ​രു​ ​പ്ര​മു​ഖ​ ​ച​ല​ച്ചി​ത്ര​ ​താ​രം​ഐ​റ്റം​ ​ഡാ​ൻ​സ് ​ചെ​യ്യു​ന്നു​ണ്ടെ​ന്ന​ ​ത​ര​ത്തി​ൽ​ ​പ​ല​ ​പേ​രു​ക​ളും​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​ഉ​യ​ർ​ന്നി​രു​ന്നു​.​ ​തുടർന്ന് ഈ ഗാനത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ​

മാ​ർ​ച്ച് 19​ ​നാണ് ആ​ട് 3 ​റി​ലീ​സ് ​ചെ​യ്യുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിൽ ജയസൂര്യയെ കൂടാതെ ​ ​ഇ​ന്ദ്ര​ൻ​സ്,​ ​വി​നാ​യ​ക​ൻ,​ ​സൈ​ജു​കു​റു​പ്പ്,​ ​സ​ണ്ണി​ ​വ​യ്ൻ,​ ​ബി​ജു​ക്കു​ട്ട​ൻ,​ ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി,​ ​വി​ജ​യ് ​ബാ​ബു​ ​തു​ട​ങ്ങി​യ​വ​രും അഭിനയിക്കുന്നുണ്ട്. ​പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന​ ​രംഗങ്ങളും​ ​ഫാ​ന്റ​സി​ ​ഘ​ട​ക​ങ്ങ​ളും​ ​കോ​ർ​ത്തി​ണ​ക്കു​ന്നതാണ് ചിത്രം.

ജയസൂര്യയുടെ കരിയറിലെ 107-ാമത് സിനിമ കൂടിയാണ് ആട് 3.ആട് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം ആട് ഒരു ഭീകരജീവിയാണ് തിയേറ്ററിൽ പരാജയമായിരുന്നെങ്കിലും ടിവിയിൽ സംപ്രേക്ഷണം ചെയ്തതോടെ പ്രേക്ഷകർ ഏറ്റെടുത്തു. പിന്നാലെ രണ്ടാംഭാഗമായ ആട് 2 എത്തി വിജയം കൊയ്തിരുന്നു. 2024 മാർച്ചിൽ ആയിരുന്നു മൂന്നാം ഭാഗത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button