News

‘കാശുണ്ടാക്കാനാണ് അനുമോളുടെ കൂടെ നടക്കുന്നതെന്ന് പറയുന്നവരോട്’; പ്രതികരണവുമായി ആതിര മാധവ്

സ്റ്റാർ മാജിക് എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരങ്ങളാണ് അനുമോളും ആതിര മാധവും. അധികം സുഹൃത്തുക്കളുള്ളയാളല്ല താനെന്നും ആതിരയുമാ‌യി ഈയടുത്താണ് വളരെ അടുത്തം സൗഹൃദം ഉണ്ടായതെന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അനുമോൾ പറഞ്ഞിരുന്നു. ഇരുവരുമൊന്നിച്ചു ചെയ്ത പല റീലുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അനുമോൾ ബിഗ്ബോസിൽ മൽസരിച്ചപ്പോഴും വലിയ പിന്തുണയുമായി ആതിര പുറത്തുണ്ടായിരുന്നു. എന്നാൽ പലരും തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് നെഗറ്റീവായി സംസാരിക്കാറുണ്ടെന്ന് ആതിര പറയുന്നു.

”ഒരു വീഡിയോ ഞാനോ അനുമോളോ ഇട്ടാൽ താഴെ വന്ന് കമന്റ് ചെയ്യുന്നത്, ഓ ഇപ്പോൾ അനുമോളുടെ കൂടെയാണോ എന്റെ ബാക്കിയുള്ള പഴയ സുഹൃത്തുക്കൾ ഇപ്പോൾ എവിടെയാണ് എന്നൊക്കെയാണ്. ഞാൻ കാശ് ഉണ്ടാക്കാനാണ് അനുമോളുടെ കൂടെ നടക്കുന്നതെന്നും ചിലർ കമന്റ് ചെയ്യാറുണ്ട്”, ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചുകൊണ്ട് അനുമോൾ പറഞ്ഞു.

ആതിരയെ താൻ അങ്ങോട്ടാണ് വിളിക്കുന്നത് എന്നായിരുന്നു ഒപ്പമുണ്ടായിരുന്ന അനുമോളുടെ പ്രതികരണം. നമ്മളൊരു പഴക്കടയിൽ പോയാൽ നല്ല പഴങ്ങൾ നോക്കിയല്ലേ എടുക്കൂ. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതും അങ്ങനെ തന്നെയാണ്. ചിത്തയാണെന്നു മനസിലായാൽ മാറ്റിനിർത്തും. പറഞ്ഞുമനസിലാക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യണം”, അനുമോൾ കൂട്ടിച്ചേർത്തു.

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം സ്റ്റാര്‍ മാജിക് എന്ന ടെലിവിഷ‌‍ൻ ഷോയിലൂടെയും ബിഗ് ബോസിലൂടെയും പ്രശസ്തയായി. അനുക്കുട്ടി എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ അനുമോളെ വിളിക്കുന്നത്.

കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുഞ്ഞു പിറന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് താമസം മാറിയിരുന്നെങ്കിലും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തി മിനിസ്ക്രീനിൽ വീണ്ടും സജീവസാന്നിധ്യമാകുകയായിരുന്നു ആതിര. അടുത്തിടെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെ സീരിയൽ രംഗത്തേക്ക് താരം തിരിച്ചുവരവും നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button