Cinema

മമ്മൂക്ക അന്ന് ഇൻസൾട്ട് ചെയ്തു, എനിക്കിനി പടം ചെയ്യണ്ടെന്ന് ഞാനും, പക്ഷേ..: തുറന്നുപറഞ്ഞ് സംവിധായകൻ

കഴിഞ്ഞ അ‍ഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി. അടുത്ത കാലത്ത് വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് അദ്ദേഹം വിവാദ​ത്തിൽ അകപ്പെട്ടിരുന്നു. ഇതിനിടെയാണ് സംവിധായകൻ ദീപു കരുണാകരൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയത്. മമ്മൂട്ടി തന്റെ ആരാധന പുരുഷൻ എന്നാണ് ദീപു പറയുന്നത്. മമ്മൂട്ടി തന്നെ ഒരിക്കൽ ഇൻസൾട്ട് ചെയ്തുവെന്നും ദീപു പറയുന്നുണ്ട്.

മമ്മൂക്ക എന്ന് പറഞ്ഞാല്‍ എനിക്കിപ്പോഴും രോമാഞ്ചമാണ്. ആരാധിക്കുന്നതിനും മുകളില്‍ ഭയങ്കരമായൊരു ഫിഗറാണ് പുള്ളി. ഫയല്‍മാന്‍ ചെയ്യുന്നതിന് മുന്‍പ് മമ്മൂക്ക എനിക്ക് ഇങ്ങനെ ആയിരുന്നില്ല. പുള്ളിക്കാരന്‍ ഭയങ്കര ചൂടനാണ്. പുള്ളിക്കാരന്‍ പണ്ടൊരിക്കല്‍ എന്നെ ഇന്‍സള്‍ട്ട് ചെയ്തിട്ടുണ്ട്. അതെന്‍റെ മൈന്‍റില്‍ ഉണ്ട്. അമ്മയുടെ ഒരു വലിയ ഷോ നടക്കുന്ന സമയം.

ഞാനും സുഹൃത്തുക്കളുമൊക്കെ അവിടെ ഉണ്ട്. മമ്മൂക്ക നടന്ന് വരികയാണ്. നമുക്ക് പോയി സംസാരിച്ചാലോന്ന് ഞാന്‍. പക്ഷേ അദ്ദേഹത്തിന്‍റെ നേച്ചര്‍ അവര്‍ക്കറിയാം. ദീപു വേണമങ്കില്‍ പോയി സംസാരിക്കാന്‍ പറഞ്ഞു. ഞാന്‍ പോയിട്ട് മമ്മൂക്ക എന്നെ ഓര്‍മയുണ്ടോ എന്നോ മറ്റോ ചോദിച്ചു. മമ്മൂക്ക ഫോണും നോക്കി ആ എന്ന് പറഞ്ഞ് പോയി. എനിക്കത് വല്ലാതെ ഇന്‍സള്‍ട്ടായി. ഞാന്‍ പറഞ്ഞു ഇനി എനിക്ക് അയാളുടെ കൂടി പടം ചെയ്യേണ്ടെന്ന്.

പക്ഷേ പുള്ളി ഭയങ്കര നിഷ്കളങ്കനാണ്. ചിലര്‍ നമ്മളെ കാണുമ്പോള്‍ അഭിനയിക്കും. മമ്മൂക്കയ്ക്ക് ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല. പുറത്ത് നമ്മള്‍ കാണുന്നത് എന്താണോ അതാണ് മമ്മൂക്ക. ഞാനിത് മമ്മൂക്കയോടും പറഞ്ഞിരുന്നു. ഞാനന്ന് എന്തോ ആലോചിച്ച് പോയതാണെന്ന് പുള്ളി പറഞ്ഞത്. മമ്മൂക്ക പിടിച്ച് കടിച്ചെന്ന് പറ. അവിടെ മുഴുവൻ തല്ലിപ്പൊട്ടിച്ചെന്ന് പറ എന്ന് പറയും. മമ്മൂക്കയ്ക്ക് ദേഷ്യം തോന്നിയാൽ ദേഷ്യമാണ്. എല്ലാവരേയും ഒരുപോലെ ആണ് ഡീൽ ചെയ്യുന്നത്.

ഇന്നും മമ്മൂക്കയുടെ അടുത്ത് പോകാന്‍ എനിക്ക് പേടിയാണ്. കാരണം ബന്ധത്തില്‍ ഒന്നും സംഭവിക്കരുതെന്നാണ് ആഗ്രഹം. വളരെ സൂക്ഷിച്ചേ മമ്മൂക്കയോട് സംസാരിക്കുകയും മെസേജ് ഇടുകയും ചെയ്യുള്ളൂ. അദ്ദേഹം എന്നും എന്‍റെ ഉള്ളില്‍ ആരാധന പുരുഷന്‍, അല്ലെങ്കില്‍ ഒരു ബിംബമായി അങ്ങനെ തന്നെ നില്‍ക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button