News

ബോയ്ഫ്രണ്ടുമായി പിരിഞ്ഞെന്ന് മീനാക്ഷി

നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വി‍ഡിയോ വൈറൽ. ബോയ്ഫ്രണ്ടുമായി പിരിഞ്ഞു എന്ന കുറിപ്പോടെ കരയുന്ന വിഡിയോയാണ് മീനാക്ഷി പങ്കുവച്ചത്. ‘മതപരമായ വിശ്വാസങ്ങളുടെ പേരിൽ ബോയ്ഫ്രണ്ടുമായി വേർപിരിഞ്ഞു. ഞാൻ ദൈവമാണെന്ന് അവൻ വിശ്വസിക്കുന്നില്ല.’ എന്നാണ് വിഡിയോയ്ക്കൊപ്പം മീനാക്ഷി കുറിച്ചത്. രസകരമായ വിഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

രസകരമായ കമന്റുകളാണ് വിഡിയോയിൽ നിറയുന്നത്. ‘ദൈവം കരയാറില്ല, കരയിക്കാറേയുള്ളൂ’, ‘പെണ്ണേ നീ നിർത്തിക്കോ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, പോസ്റ്റിലെ തമാശ മനസ്സിലാകാതെ മീനാക്ഷിയെ ആശ്വസിപ്പിക്കാനെത്തുന്നവരുമുണ്ട്.

കമന്റുകൾ അധികമായതോടെ, തമാശ വിഡിയോയാണെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തി. കമന്റിലാണ് മീനാക്ഷി ഇക്കാര്യം വ്യക്തമാക്കിയത്. ‘‘എല്ലാവരും സമാധാനിക്കൂ. ഇതൊരു തമാശ വിഡിയോ മാത്രമാണ്. കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. എല്ലാവരുടെയും സുഖാന്വേഷണത്തിന് നന്ദി.

ഈ കരച്ചിൽ വിഡിയോയ്ക്ക് വേണ്ടി മാത്രം ചെയ്തതാണ്. ആക്ടിങ്, ആക്ടിങ്’’– മീനാക്ഷിയുടെ വാക്കുകൾ. സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള രസികൻ വിഡിയോകൾ മീനാക്ഷി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു മീനാക്ഷിയുടെ സഹോദരൻ ബാലുവിന്റെ വിവാഹനിശ്ചയം. സിനിമാ ഡയലോഗുകൾ ഉൾപ്പെടുത്തി ട്രോൾ വിഡിയോയുടെ രൂപത്തിലാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button