അച്ഛന്റെ ആഗ്രഹം പോലെ മകൾ ശ്രീലക്ഷ്മി ഡോക്ടറായി

കലാഭവൻ മണിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ ഡോക്ടർ ആക്കണമെന്നതും പാവങ്ങൾക്ക് സൗജന്യമായി ചികിത്സ നൽകുന്ന ഒരു ആശുപത്രി സ്ഥാപിക്കണമെന്നതും.
ഇന്ന് കലാഭവൻ മണിയുടെ മകൾ ഏതാണ്ട് ആ സ്വപ്നത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
എറണാകുളത്തെ ശ്രീനാരായണ കോളേജ് ഓഫ് മെഡിക്കൽ സയൻസിൽ നാലാം വർഷം എംബിബിഎസ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി.
അമ്മ നിമ്മിയുടെ ഒപ്പം കോളേജിനടുത്തുള്ള ഒരു ഫ്ലാറ്റിൽ ആണ് ഇവർ താമസിക്കുന്നത്. കോളേജിൽ പോയി വരാനുള്ള സൗകര്യം കണക്കിലെടുത്താണ് ഇവർ ചാലക്കുടിയിൽ നിന്നും എറണാകുളത്തേക്ക് മാറി താമസിക്കുന്നത്..
അച്ഛൻറെ വേർപാട് നൽകിയ വേദനക്കിടയിൽ തന്നെയായിരുന്നു ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷ പാസായതും 5 എ പ്ലസും ഒരു ബി പ്ലസ്സും വാങ്ങി വിജയിച്ചതും. പിന്നീട് പ്ലസ്ടുവിനും മികച്ച മാർക്ക് നേടി ശ്രീലക്ഷ്മി വിജയിക്കുകയായിരുന്നു. തുടർന്ന് രണ്ടുവർഷത്തെ കഠിന പരിശ്രമത്തെ തുടർന്നാണ് എംബിബിഎസ് എൻട്രൻസ് പാസായത്