Cinema

നസ്രിയയ്ക്ക് ഇതെന്ത് പറ്റി

ക്യൂട്ട് സുന്ദരിയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടി നസ്രിയ നസീം സൂക്ഷ്മദര്‍ശിനി എന്ന സിനിമയിലൂടെയാണ് കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഏറെ കാലത്തിന് ശേഷം നസ്രിയ മലയാളത്തില്‍ അഭിനയിച്ച സിനിമയായിരുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിലൂടെ ഗംഭീര പ്രകടനമാണ് നടി കാഴ്ച വെച്ചത്.

ഈ സിനിമയിലെ പ്രകടനം വിലയിരുത്തി 2024 ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഈ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമൊക്കെ മാറി നില്‍ക്കുകയായിരുന്നു നടി. അതിന് കാരണം ജീവിതത്തിലെ ചില പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന് പോകുന്നത് കൊണ്ടാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നസ്രിയയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്റെ അവസ്ഥയെ കുറിച്ച് നടി സംസാരിച്ചത്.

നസ്രിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപ മിങ്ങനെയാണ്

എല്ലാവരും നന്നായിരിക്കുകയാണെന്ന് കരുതുകയാണ്. ഈ നിമിഷത്തില്‍ നിങ്ങള്‍ എല്ലാവരുടെയും ചെറിയൊരു ശ്രദ്ധ ഇവിടേക്ക് ക്ഷണിക്കുകയാണ്. കഴിഞ്ഞ കുറച്ച്കാലമായി എന്റെ അസാന്നിധ്യം നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവും. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നത് പോലെ സജീവമായൊരു സംഘടനയിലെ അംഗമാണ് ഞാനും. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇമോഷണലായിട്ടും വ്യക്തി ജീവിതത്തിലെ വെല്ലുവിളികളുമൊക്കെയായി വളരെ ശ്രമകരമായ അവസ്ഥയിലൂടെ കടന്ന് പോവുകയായിരുന്നു. നിലവിലും അതേ അവസ്ഥ തുടരുകയാണ്.

എന്റെ മുപ്പതാമത്തെ പിറന്നാളും ന്യൂയറും സൂക്ഷ്മദര്‍ശിനി സിനിമയുടെ വിജയവുമടക്കം മറ്റ് പ്രധാനപ്പെട്ട നിമിഷങ്ങളൊന്നും ആഘോഷിക്കാന്‍ പോലും സാധിക്കാതെ പോയതും ഈ കാരണം കൊണ്ടാണ്. അതുപോലെ എന്റെ സുഹൃത്തുക്കളോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. അവരുടെ ഫോണ്‍ കോളുകള്‍ എടുക്കുകയോ അവരുടെ മെസേജുകള്‍ക്ക് മറുപടി കൊടുക്കുകയോ ഞാന്‍ ചെയ്തില്ല. ഞാന്‍ കാരണം നിങ്ങള്‍ക്കെല്ലാം ഉണ്ടായ ആശങ്കകള്‍ക്കും വിഷമങ്ങള്‍ക്കും ഈ അവസരത്തില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ പൂര്‍ണമായിട്ടും നിശ്ചലമായ അവസ്ഥയിലായിരുന്നു. എന്നെ ജോലിയ്ക്ക് വേണ്ടി വിളിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകരോടും അവര്‍ക്ക് ഞാനുമായി കണക്ട് ചെയ്യാന്‍ സാധിക്കാത്തതിനും ക്ഷമ ചോദിക്കുന്നു.

പിന്നെ ഇതിനിടയിലും പോസിറ്റീവായിട്ടാണ് എനിക്ക് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം ഇന്നലെ ലഭിക്കുന്നത്. അത് ശരിക്കും ത്രില്ലടിപ്പിച്ച കാര്യമായി. ഈ സമയത്ത് എന്നെ മനസിലാക്കി സപ്പോര്‍ട്ട് ചെയ്തതിന് ഞാന്‍ നന്ദി അറിയിക്കുന്നു. എനിക്ക് പൂര്‍ണമായിട്ടും തിരിച്ച് വരണമെങ്കില്‍ കുറച്ച് സമയം കൂടി വേണം. ഞാനിപ്പോള്‍ സുഖംപ്രാപിക്കുന്നതിന്റെ പാതയിലാണെന്ന് മാത്രം അറിയിക്കുകയാണ്.

ഞാന്‍ പെട്ടെന്നൊരു നിമിഷം അപ്രത്യക്ഷയായതില്‍ പകച്ച് പോയ എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊക്കെ കാര്യങ്ങള്‍ വ്യക്തമാവുന്നതിന് വേണ്ടിയാണ് ഞാനിപ്പോള്‍ ഇങ്ങനൊരു എഴുത്തുമായി വന്നിരിക്കുന്നത്. എല്ലാവരോടും സ്‌നേഹമുണ്ടെന്നും വൈകാതെ നമുക്ക് വീണ്ടും കൂടി ചേരാമെന്നും നിര്‍ത്താതെയുള്ള നിങ്ങളുടെ എല്ലാവരുടെയും പിന്തുണകള്‍ക്ക് നന്ദിയെന്നും പറഞ്ഞാണ് നസ്രിയ എഴുത്ത് അവസാനിപ്പിക്കുന്നത്.

അതേ സമയം നസ്രിയയെ ഇത്രത്തോളം തകർക്കാൻ മാത്രം എന്താ പ്രശ്നം ഉണ്ടായതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഫഹദുമായിട്ടുള്ള ജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ, ആരോഗ്യപരമായി നസ്രിയ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയർന്ന് വരുന്നത്.

ഇത്രത്തോളം തകർന്ന് പോവാൻ മാത്രം എന്ത് പ്രശ്നമാണ് ഉള്ളതെന്നും വിവാഹജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോന്നും തുടങ്ങി പല സംശയങ്ങൾക്കും നടിയുടെ പോസ്റ്റ് കാരണമായി. കഴിഞ്ഞ ഡിസംബറിന് ശേഷം സോഷ്യൽ മീഡിയയിലും നടി ആക്ടീവായിരുന്നില്ല. ഇതൊക്കെ പലതരം അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button