News

നമ്മൾ പിരിയാൻ കാരണം ആ സിനിമാക്കാരൻ’ഒടുവിൽ സത്യം തുറന്നുപറഞ്ഞ് സജ്‌ന

ബിഗ്‌ ബോസ് മലയാളം സീസൺ മൂന്നിൽ പങ്കെടുത്ത് ശ്രദ്ധനേടിയ താരദമ്പതികളാണ് പൊളി ഫിറോസ് എന്ന ഫിറോസ് ഖാനും സജ്‌ന നൂറും. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങി രണ്ട് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. 2023ലാണ് ഇവർ വിവാഹബന്ധം അവസാനിപ്പിക്കുന്നതായി വെളിപ്പെടുത്തിയത്.

ഇവർ തമ്മിൽ പിരിയാൻ കാരണം ഒരു സിനിമാക്കാരനാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടുത്തിടെ വന്നിരുന്നു. ഇപ്പോഴിതാ ആരോപണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സജ്‌ന നൂർ. തങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാൾ വന്നിട്ടില്ലെന്നും വിവാഹബന്ധം പിരിയാൻ കാരണം വ്യക്തിപരമായ മറ്റ് പ്രശ്‌നങ്ങളാണെന്നുമാണ് സജ്‌ന വ്യക്തമാക്കിയിരിക്കുന്നത്.’

ഞാനും ഫിറോസിക്കയും മാദ്ധ്യമങ്ങളുടെ മുന്നിൽ ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ പോലും ചിന്തിക്കാത്ത തരത്തിലുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഞാൻ ഒരു ഫോട്ടോ പോസ്റ്റ് ചെയ്‌തത് വൈറലായി. പിന്നീട് എന്റെയും ഫിറോസിക്കയുടെയും ജീവിതം തകരാൻ കാരണം ഇന്നയാൾ ആണെന്ന് പറഞ്ഞ് പോസ്റ്റുകൾ വരാൻ തുടങ്ങി. എനിക്കും ഫിറോസിക്കയ്‌ക്കും ഇല്ലാത്ത ദുഃഖമാണ് മറ്റുചിലർക്ക്.ഞങ്ങൾക്കിടയിലേക്ക് മൂന്നാമതൊരാൾ വന്നിട്ടില്ല. വ്യക്തപരമായ പ്രശ്‌നങ്ങളെല്ലാം പരസ്‌പരം സംസാരിച്ച് തീർത്ത് പിരിഞ്ഞ ആളുകളാണ് ഞങ്ങൾ.

ഇനി ഞാനൊരാളെ വിവാഹം ചെയ്യാൻ പോയാൽ അയാൾ കാരണമാണ് ജീവിതം തകർന്നതെന്ന് നിങ്ങൾ പറയും. ദയവ് ചെയ്‌ത് ഇല്ലാത്ത പ്രശ്‌നങ്ങൾ പറഞ്ഞുനടക്കരുത്. ഞാനും ഫിറോസിക്കയും ഇപ്പോഴും നല്ല സുഹൃത്തുക്കളായി ജീവിക്കുന്ന ആളുകളാണ്. മക്കൾക്കുവേണ്ടി സന്തോഷത്തോടെ ജീവിക്കുകയാണ്. കുഞ്ഞുങ്ങൾക്കുവേണ്ടി ഞങ്ങൾ കണ്ടുമുട്ടാറുമുണ്ട്.നിങ്ങൾ അറിയാത്ത കാര്യം പ്രചരിപ്പിക്കുമ്പോൾ ഞങ്ങളെ മാത്രമല്ല, ഒരുപാട് ആളുകളെ അത് ബാധിക്കും. ഞങ്ങളുടെ കുട്ടികൾ ഇത് കാണുന്നുണ്ട്.

ഇതെല്ലാം അവരെ ബാധിക്കും. പപ്പയും മമ്മയും പിരിയാൻ കാരണം ഇതാണോ എന്ന് ചിന്തിച്ച് അവർ വിഷമിക്കും. നാളെ ഞാൻ ഒരാളെ സ്‌നേഹിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്‌തേക്കാം. ദയവ് ചെയ്‌ത് ആ ആൾ കാരണമാണ് ഞങ്ങൾ പിരിഞ്ഞതെന്ന് പറയരുത്. ഇതൊരു അപേക്ഷയാണ് ‘ – സജ്‌ന നൂർ പറഞ്ഞു.

ബിഗ് ബോസിൽ മത്സരിച്ചതോടെയാണ് സജ്‌നയും ഫിറോസും പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ സജ്‌നയ്‌ക്ക് ഒരു മകളുണ്ട്. ഫിറോസുമായുള്ള ദാമ്പത്യത്തിൽ ഒരു മകനുമുണ്ട്. കുഞ്ഞുങ്ങളുടെ സംരക്ഷണം സജ്‌നയാണ് ഏറ്റെടുത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button