News

മെഡിസെപ്പിലെ ഡേറ്റാ മോഷണം ആസൂത്രിതം -എ.പി അനിൽകുമാർഎം.എൽഎ

പിണറായി 1 സർക്കാരിൻ്റെ ഡേറ്റ മോഷണത്തിൻ്റെ അവസാനത്തെ തെളിവായി മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി മാറിയിരിക്കുകയാണെന്നും ഓറിയൻ്റൽ ഇൻഷ്വറൻസ് കമ്പനിക്ക് നൽകിയ കരാർ മറ്റ് രണ്ട് സ്വകാര്യ കമ്പനികൾക്ക് മറിച്ച് നൽകിയതിലൂടെ ആസൂത്രിതമായി 34 ലക്ഷത്തോളം ഗുണഭോക്താക്കളുടെ ഡേറ്റാ മോഷണം നത്തിയെന്നും എ.പി.അനിൽകുമാർ ആരോപിച്ചു.

എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഓറിയൻറൽ ഇൻഷുറൻസ് കമ്പനി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ഗവൺമെൻറ് അധികാരത്തിലെ ത്തിയാൽ വീഴ്ചകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പദ്ധതി ജീവനക്കാർക്കും പെൻഷൻകാർക്കും ഗുണകരമായ തരത്തിൽ പൊളിച്ചെഴുതുമെന്നുംഅദ്ദേഹം പറഞ്ഞു

നിലവിലെ മെഡി സെപ് പദ്ധതി പെൻഷൻകാർക്കും ജീവനക്കാർക്കും ഗുണകരമല്ല. ചികിത്സാ ഇനത്തിൽ ചിലവാകുന്ന തുകയുടെ പത്തിലൊന്ന് പോലും ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ല. ഓറിയന്റൽ ഇൻഷുറൻസ് കമ്പിനി തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാർവൻകിട അശുപത്രി ലോബികൾ എന്നിവരുമായി സർക്കാർ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന പ്രസിഡൻറ് എ.എം. ജാഫർഖാൻ അധ്യക്ഷ വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എ പി സുനിൽ, വൈസ് പ്രസിഡൻറ് കെ. പ്രദീപൻ, സെക്രട്ടറിമാരായ എം.എസ്.അജിത് കുമാർ,സി.ഷാജി,ജില്ലാ പ്രസിഡണ്ട്, സെക്രട്ടറിമാരായ എസ് സതീഷ് കുമാർ , റ്റി.എസ് നിസാം, ശ്രീജിത്ത് നഗരൂർ ,എ. ആർ.അജിത് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button