Cinema

മോഹൻലാലിൻ്റ ദൃശ്യം 3 ഉടൻ ഷൂട്ടിംഗ് ആരംഭിക്കും

മോഹൻലാൽ ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ദൃശ്യം 3 യുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിനുശേഷം മോഹൻലാല്‍ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തില്‍ അഭിനയിക്കും.കൊച്ചിയില്‍ ഹൃദയപൂർവത്തിന്റെ ലൊക്കേഷനിലാണ് മോഹൻലാല്‍.

ഓണം റിലീസായി ഒരുങ്ങുന്ന ഹൃദയപൂർവത്തിന് പൂനെയിലും ചിത്രീകരണമുണ്ട്. മാളവിക മോഹനൻ ആണ് നായിക. ലാലു അലക്സ്, സംഗീത, സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മഹേഷ് നാരായണന്റെ ബിഗ് ബഡ്ജറ്റ് ചിത്രവും മോഹൻലാലിന് പൂർത്തിയാക്കേണ്ടതുണ്ട്.

ഈ ചിത്രത്തിന്റെ കൊച്ചിയിലെയും ഹൈദരാബാദിലെയും ഷെഡ്യൂളില്‍ മോഹൻലാല്‍ പങ്കെടുക്കുന്നുണ്ട്. തുടർന്ന് ദൃശ്യം 3ലേക്ക് പ്രവേശിക്കും.ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂർ ആണ് നിർമ്മാണം. ദൃശ്യം 3ന് ശേഷം ജിതു മാധവൻ, അനൂപ് മേനോൻ എന്നിവരുടെ ചിത്രങ്ങളാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്. ദൃശ്യം 3നുശേഷം മിക്കവാറും അനൂപ് മേനോന്റെ ചിത്രമായിരിക്കും ആദ്യം ആരംഭിക്കുക.

Related Articles

Back to top button