എമ്പുരാന്റെ മെയിൻ പ്ലോട്ട് കേരളത്തിലെ ലഹരി മാഫിയ ? ഖുറേഷി അബ്രഹാമിന്റെ പോരാട്ടം ലഹരി മാഫിയക്കെതിരെ
രാഷ്ട്രിയ നേതൃത്വത്തിന്റെ ആശീർവാദത്തോടെ തഴച്ച് വളർന്ന ലഹരി മാഫിയ. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ലഹരി മാഫിയയുടെ നാട് ആയി മാറിയിരിക്കുന്നു. അവിടേക്ക് ഖുറേഷി അബ്രഹാം എത്തുന്നു.
മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് ഫണ്ട് സ്വരൂപിക്കാനുള്ള ബോബിയുടെ പദ്ധതി പൊളിച്ച സ്റ്റീഫൻ നെടുമ്പള്ളി. ബോബിയുടെ മരണത്തിന് ശേഷവും ലഹരിമാഫിയ സംസ്ഥാനത്ത് പിടിമുറുക്കുമ്പോൾ ഖുറേഷി അബ്രഹാം കേരളത്തിൽ എത്തുന്നു.
നാർകോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് എന്ന ഡയലോഗുമായി ഖുറേഷി അബ്രഹാം കളം നിറയുന്നു. മാർച്ച് 27 ന് റിലിസ് ചെയ്യുന്ന മോഹൻലാലിന്റെ എമ്പുരാൻ്റെ മെയിൻ പ്ലോട്ട് കേരളത്തിലെ ലഹരിമാഫിയ കുറിച്ചാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
മോഹൻലാലിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിൽ ഉണ്ടാകും, കൂടാതെ ഗോവർദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായിരിക്കും.
ഛായാഗ്രഹണം സുജിത് വാസുദേവ് കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിനു പുറത്തുനിന്നുള്ള താരങ്ങളും പങ്കാളികളാവും എന്നാണ് റിപ്പോർട്ടുകൾ. ലൂസിഫറിലെ സയീദ് മസൂദിന് എമ്പുരാനിൽ കൂടുതൽ പ്രാധാന്യമുണ്ടാകുമെന്നതിനാൽ, ഈ ചിത്രത്തിന്റെ റിലീസ് മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനാകുമെന്ന് കരുതപ്പെടുന്നു.