കണ്ണുകാണാത്ത ജയരാമനായി ജയറാം; ‘ഹൈവാനി’ൽ മോഹൻലാലിന്റെ സർപ്രൈസ് എൻട്രി!

പ്രിയദർശൻ സംവിധാനം ചെയ്ത ‘ഒപ്പം’ എന്ന ചിത്രത്തിലെ ജയരാമൻ എന്ന അന്ധനായ കഥാപാത്രം ബോളിവുഡിലേക്ക്. സെയ്ഫ് അലി ഖാൻ, അക്ഷയ് കുമാർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ഹൈവാൻ’ എന്ന ചിത്രത്തിൽ അതേ രൂപത്തിലും ഭാവത്തിലുമാണ് മോഹൻലാൽ കാമിയോ വേഷത്തിലെത്തിയിരിക്കുന്നത്. സെയ്ഫ് അലി ഖാനൊപ്പമുള്ള രംഗത്തിൽ ‘ഒപ്പത്തി’ലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ ഗാനവും പശ്ചാത്തലമായെത്തുന്നുണ്ട്.
അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഹൈവാനുണ്ട്. സയ്യാമി ഖേർ, ബൊമൻ ഇറാനി, രാജ്പാൽ യാദവ് തുടങ്ങിയവർക്കൊപ്പം കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിലാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. പ്രിയദർശൻ ആദ്യമായി സെയ്ഫ് അലി ഖാനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, സാബു സിറിൾ എന്നീ നാല് ദേശീയ പുരസ്കാര ജേതാക്കൾ അണിനിരക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്. കെവിഎൻ പ്രൊഡക്ഷൻസും തെസ്‌പിയൻ ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രം വലിയ പ്രതീക്ഷയിലാണ് ഒരുങ്ങുന്നത്.



