CinemaNews

കലാഭവന്‍ മണിയുടെ സ്മരണയ്ക്ക് നാടന്‍പാട്ട് മത്സരം; ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ

നടനും നാടന്‍പാട്ട് കലാകാരനുമായ കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവക്ലബുകള്‍ക്കായി മണിനാദം എന്ന പേരില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കും.

ജില്ലാതലങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം പ്രൈസ്മണിയായി നല്‍കും.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. മാര്‍ച്ച് ആറിന് ചാലക്കുടിയില്‍ വെച്ചാണ് സംസ്ഥാനതല മത്സരം.

ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 75000, 50000 രൂപയും പ്രൈസ്മണി നല്‍കും.

ടീം അംഗങ്ങള്‍ 18നും 40നും ഇടയില്‍ പ്രായമുള്ളവരാകണം. ടീമില്‍ പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം. 10 മിനിറ്റാണ് സമയം.

പങ്കെടുക്കുന്നവര്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ പഞ്ചായത്ത് ഓഫീസ്, തേവള്ളി, കൊല്ലം എന്ന വിലാസത്തില്‍ ഫെബ്രുവരി 20നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474-278440, 7510958609.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button