Cinema

പൊതുവേദിയിൽ എത്തിയ നടൻ വിശാൽ ബോധരഹിതനായി വീണു

ചെന്നൈ: പൊതുവേദിയിൽ എത്തിയ നടൻ വിശാൽ ബോധരഹിതനായി വീണു. വില്ലുപുരത്ത് സംഘടിപ്പിച്ച മിസ് കൂവാഗം ട്രാൻസ്‌ജെൻഡർ ബ്യൂട്ടി മത്സരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. നടൻ പെട്ടെന്ന് കുഴഞ്ഞുവീണതോടെ ആരാധകർ ആശങ്കയിലായി. പരിപാടിയുടെ മുഖ്യാതിഥിയായാണ് വിശാൽ എത്തിയത്. നടൻ കുഴഞ്ഞുവീണതോടെ സംഘാടകർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രയിൽ പ്രവേശിപ്പിച്ചു.

നടന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വിശാലിന്റെ മാനേജർ ഹരി പറഞ്ഞു. രണ്ട് ദിവസത്തെ വിശ്രമത്തിലാണ് നടൻ. ഭക്ഷണം കഴിക്കാത്തതിനെ തുടർന്നാവാം വിശാൽ കുഴഞ്ഞുവീണതെന്നാണ് കരുതുന്നത്. ഈ വർഷം ജനുവരിയിൽ ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതിന് ശേഷം താരം ചില ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു.അടുത്ത കാലത്തായി പൊതുപരിപാടികൾക്കായി എത്തുന്ന വിശാലിന്റെ ആരോഗ്യം കണ്ട് ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിരുന്നു.

അന്നൊക്കെ, ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സംസാരിക്കുന്നതിനിടെ വിശാലിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ‘മദഗജരാജ’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കെത്തിയതായിരുന്നു നടൻ. സംസാരിക്കുന്നതിനിടെ പലതവണ നാക്ക് കുഴയുന്നുമുണ്ട്. വിശാലിന് എന്താണ് സംഭവിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്. കടുത്ത പനി ബാധിച്ചാണ് വിശാൽ വേദിയിലെത്തിയതെന്നാണ് ചില തമിഴ് മാദ്ധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button