Cinema

‘ഇംഗ്ലീഷ് സംസാരിക്കുന്നത് അഹങ്കാരമാണോ?’; ഉർവശിയുടെ പരാമർശത്തിന് മറുപടിയുമായി സുപ്രിയ

‘ആശ’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ അവതാരകയോട് നടി ഉർവശി നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. സിനിമയുടെ പ്രമോഷനിടെ അവതാരക ദക്ഷ രവീന്ദ്രനാഥ് ഇംഗ്ലീഷിൽ ഉർവശിയെക്കുറിച്ച് വിശേഷിപ്പിച്ചപ്പോൾ ‘കേരളത്തിൽനിന്നുകൊണ്ട് എന്തിനാണ് ഇംഗ്ലീഷിൽ ഈ കടുക് വറുക്കുന്നത്?​’ എന്നാണ് ഉർവശി തമാശരൂപേണ ചോദിച്ചത്.

പിന്നാലെ ഇതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ ദക്ഷ രവീന്ദ്രനാഥിനെ പിന്തുണച്ച് ഒരാൾ പങ്കുവച്ച കുറിപ്പിന് താഴെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടൻ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ.

ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്നതിനെ ചൊല്ലിയുള്ള ഈ തുടർച്ചയായ തർക്കം എനിക്ക് ഒട്ടും മനസിലാകുന്നില്ല. പൊതുമദ്ധ്യത്തിലേക്ക് ഇറങ്ങിയ കാലം മുതൽ ഇതിന്റെ പേരിൽ കേൾക്കേണ്ടി വന്ന ആളെന്ന നിലയിൽ എനിക്ക് എപ്പോഴും ആശയക്കുഴപ്പമാണ്. നമ്മൾ നമ്മുടെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിലും കോളേജുകളിലും അയച്ച് പഠിപ്പിക്കുന്നു. ഒരു അവസരം കിട്ടുമ്പോഴേക്കും നമ്മുടെ ആളുകൾ വിദേശത്തേക്ക് ചേക്കേറുന്നു.

ലോകമെമ്പാടും വലിയൊരു പ്രവാസി സമൂഹമായി നമ്മൾ മാറുകയും ചെയ്യുന്നു. എന്നിട്ടും ഒരാൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അത് വലിയ അഹങ്കാരത്തിന്റെയോ ധാർഷ്ട്യത്തിന്റെയോ ലക്ഷണമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണ്. മറ്റൊരു ഭാഷയിൽ സംസാരിച്ചതുകൊണ്ട് മാത്രം മലയാളത്തോടുള്ള സ്‌നേഹവും അഭിമാനവും കുറഞ്ഞുപോകുന്നത് എന്തിനാണ്? ഇത് ശരിക്കും അത്ഭുതപ്പെടുത്തുന്നു.’- എന്നാണ് സുപ്രിയ കുറിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button