Cinema

47-ാം വയസിലും അതേ ഗ്ലാമർ; വൈറലായി Jyothikaയുടെ പുതിയ ചിത്രങ്ങൾ

മുംബൈ: “ഈ സിനിമാ താരങ്ങൾക്കൊന്നും വയസാകില്ലേ?” സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധകർ ചോദിക്കുന്ന ചോദ്യം ഇതാണ്. കാരണം, 47-ാം വയസിലും ഫിറ്റ്നസിലും സ്റ്റൈലിലും അതേ തിളക്കത്തോടെ ശ്രദ്ധ നേടുകയാണ് നടി Jyothika.

ജ്യോതികയുടെ പുതിയ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. ജ്യോതിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം Sistersന്റെ മുംബൈ പ്രീമിയർ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്.

ഭർത്താവും നടനുമായ Suriyaയ്ക്കും മക്കളായ ദിയ, ദേവ് എന്നിവർക്കുമൊപ്പമാണ് ജ്യോതിക ചടങ്ങിൽ പങ്കെടുത്തത്. വളരെ ചെറുപ്പമായി അതിസുന്ദരിയായാണ് താരം ചടങ്ങിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് ആരാധകരുടെ പ്രതികരണം.

സൂര്യ നായകനായ ഏറ്റവും പുതിയ ചിത്രമായ Karuppuയുടെ വിജയത്തിന് പിന്നാലെയാണ് താരകുടുംബത്തെ ഒരുമിച്ച് പൊതുവേദിയിൽ ആരാധകർ കാണുന്നത്. പരിപാടിയിൽ കുടുംബാംഗങ്ങൾ എല്ലാവരും കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളിലാണ് എത്തിയത്.

തിരക്കേറിയ സിനിമാജീവിതത്തിനിടയിലും കുടുംബജീവിതവും കരിയറും മികച്ച രീതിയിൽ സന്തുലിതമാക്കി മുന്നോട്ട് കൊണ്ടുപോകുന്ന ദമ്പതികളായാണ് സൂര്യയും ജ്യോതികയും ആരാധകർ വിലയിരുത്തുന്നത്.

ബോളിവുഡിൽ കൂടുതൽ സജീവമായിക്കൊണ്ടിരിക്കുന്ന ജ്യോതികയുടെ പുതിയ ചിത്രം ‘സിസ്റ്റേഴ്സ്’ Amazon Prime Videoയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button