‘കല്ലറ തുറന്ന്, ഡിഎൻഎ ടെസ്റ്റ് ചെയ്തിട്ട് വാചകമടിക്ക്’; ഷഫീന ബീവിക്ക് മറുപടിയുമായി രേണു സുധി

തന്നെ ഏറെക്കാലമായി സോഷ്യൽ മീഡിയയിലൂടെ വിമർശിക്കുന്ന ഷെഫീന ബീവി എന്നയാളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രേണു സുധി. ഇളയ മകന്റെ പിതൃത്വം തെളിയിക്കാനുള്ള ഷെഫീന ബീവിയുടെ വെല്ലുവിളിക്കാണ് രേണു മറുപടിയുമായി എത്തിയിരിക്കുന്നത്.
”എന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കണം എന്ന് ഷെഫീന ബീവി ഒരുപാട് കാലമായി ആവശ്യപ്പെടാൻ തുടങ്ങിയിട്ട്. തെളിയിക്കാം. നിങ്ങൾ തെളിയിച്ചിട്ടു പോയാൽ മതി. അത് നിങ്ങളുടെ സ്വന്തം ചിലവിൽ ചെയ്യണം. സുധി ചേട്ടന്റെ കല്ലറ തുറന്ന് റീ പോസ്റ്റ്മോർട്ടം ചെയ്ത് ഡിഎൻഎ ടെസ്റ്റ് ചെയ്തിട്ട് വാചകമടിച്ചാൽ മതി.
മരിച്ചുപോയ ഒരാളുടെ ഡിഎൻഎ ടെസ്റ്റ് ആകുമ്പോൾ കല്ലറ തുറന്ന് വേണമല്ലോ. അത് നിങ്ങളായിട്ടു ചെയ്തോളൂ, അങ്ങനെ തെളിയിക്കാൻ ഞാനും ആഗ്രഹിക്കുന്നു. നിങ്ങളുടെ പിന്നിൽ ആരെല്ലാമുണ്ട് എന്ന് എനിക്കറിയില്ല. അത് വിഷയമല്ല. പെണ്ണാണെങ്കിൽ, എന്നെ വെല്ലുവിളിച്ച കാര്യം സ്വന്തം നിലയിൽ ഡിഎൻഎ ടെസ്റ്റ് നടത്തി കാണിക്കണം”, എന്ന് രേണു സുധി പറഞ്ഞു.
കിച്ചു നടത്തിയ പ്രതികരണങ്ങൾക്ക് ശേഷം, വീട്ടിൽ നിന്നും വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തെങ്കിലും, കിച്ചു പ്രതികരിച്ചിട്ടില്ല എന്നും രേണു പറയുന്നു. ”കിച്ചുവിന്റെ സ്ഥാനത്ത് റിതപ്പൻ ആണെങ്കിൽ പോലും എന്ന തള്ളി പറഞ്ഞാൽ അവനെ ഞാൻ അവന്റെ വഴിക്ക് വിടും.
പിന്നാലെ പോയി ശല്യം ചെയ്യാൻ നിൽക്കുകയില്ല. കിച്ചു തള്ളി പറഞ്ഞാലും ബൈ പറയും ഞാൻ. ഇരുപത്തിരണ്ട് വയസുള്ള യുവാവാണ് കിച്ചു. അവനെ പിറകെ പോയി ശല്യം ചെയ്യേണ്ട കാര്യം ഇല്ല. എന്ന് കരുതി അമ്മ എന്ന രീതിയിൽ കിച്ചുവിനോടുള്ള സ്നേഹം ഒരിക്കലും ഇല്ലാതാവില്ല. ആദ്യമായി എന്നെ അമ്മയെന്ന് വിളിച്ചത് കിച്ചുവാണ്. ആ ഒരു സ്നേഹം അവനോട് എന്നും എനിക്ക് ഉണ്ടാകും”, എന്നും രേണു കൂട്ടിച്ചേർത്തു



