എമ്പുരാനോട് മുട്ടാനായോ? ബസൂക്കയുടെ ആദ്യദിന കളക്ഷന്‍!

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ തിയേറ്ററുകളില്‍ ഗംഭീരപ്രകടനമാണ് കാഴ്ച വെച്ചത്. സിനിമ ബോക്‌സോഫീസിലും വലിയ വിജയമായി. ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷനും എമ്പുരാന്റേതാണ്. റെക്കോര്‍ഡ് ബുക്കിംഗ് നേടിയും ചിത്രം നിറഞ്ഞ് നിന്നു. ഈ സിനിമയെ മറികടക്കാന്‍ പിന്നാലെ വരുന്ന സിനിമകള്‍ക്ക് സാധിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
അങ്ങനെ എമ്പുരാന് പിന്നാലെ വിഷു റിലീസായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബസൂക്ക എന്ന സിനിമയും തിയേറ്ററുകളിലേക്ക് എത്തി. ഇന്നലെ റിലീസ് ചെയ്ത സിനിമയുടെ ആദ്യദിന ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. എമ്പുരാനെ പോലെ വലിയ ഹൈപ്പോ പ്രൊമോഷനോ ഒന്നുമില്ലാതെയാണ് ബസൂക്ക എത്തിയതെങ്കിലും ആദ്യദിനം മോശമില്ലാത്ത പ്രകടനമാണ് ചിത്രം കാഴ്ച വെച്ചത്.
സാക്‌നിക് റിപ്പോര്‍ട്ട് പ്രകാരം രാവിലത്തെ ഷോകളില്‍ നിന്നുമായി 40.82% ഒക്യുപെന്‍സി ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞുള്ള ഷോകളില്‍ നേരിയ പുരോഗതി ഉണ്ടായി, അത് 43.90% ആയി. ഡീസന്റ് ഓപ്പണിങ്ങാണ് ബസൂക്കയ്ക്ക് ലഭിച്ചത്. ടൈംസ് ഇന്റര്‍നെറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 3.2 കോടിയാണ് ബസൂക്ക ആദ്യ ദിനം കളക്ട് ചെയ്തത്. 48.53% ഓക്യുപന്‍സിയും ലഭിച്ചു. കേരളത്തിന് പുറത്ത്, ബെംഗളൂരുവില്‍ 132 ഷോകളില്‍ നിന്ന് 25.25%, ചെന്നൈയില്‍ 26 ഷോകളില്‍ നിന്ന് 45.00%, ഹൈദരാബാദില്‍ 18 ഷോകളില്‍ നിന്ന് 18.50%, എന്‍സിആറില്‍ 23 ഷോകളില്‍ നിന്ന് 26.67%, മുംബൈയില്‍ 39 ഷോകളില്‍ നിന്ന് 15.00% എന്നിങ്ങനെ മോശമില്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
മലയാള സിനിമയില്‍ ഇതുവരെ പരീക്ഷിക്കാത്ത തതരത്തിലുള്ള കഥയും മേക്കിംഗുമായിരുന്നു ബസൂക്കയുടെ ഹൈലൈറ്റ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മറ്റൊരു സ്റ്റൈലിഷ് അവതരണവും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
അതേ സമയം എമ്പുരാനുമായി താരതമ്യം ചെയ്യുമ്പോള്‍ ബസൂക്ക വളരെ പിന്നിലാണ്. കേരളത്തില്‍ നിന്നും ആദ്യദിനം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ എമ്പുരാന്റേതായിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 21 കോടിയാണ് എമ്പുരാന്‍ ആദ്യ ദിവസം നേടിയത്. മലയാളം പതിപ്പ് 19.45 കോടിയും തെലുങ്കില്‍ നിന്നും 1.2 കോടിയും തമിഴ് എണ്‍പത് ലക്ഷവുമാണ് ആദ്യ ദിവസം നേടിയത്. കന്നഡയില്‍ അഞ്ച് ലക്ഷവും ഹിന്ദിയില്‍ അമ്പത് ലക്ഷവും ലഭിച്ചു. അതിവേഗം നൂറ് കോടിയും ഇരുന്നൂറ് കോടിയുമൊക്കെ നേടിയാണ് എമ്പുരാന്‍ കുതിക്കുന്നത്.
തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനോ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയോട് കൂടിയാണ് ബസൂക്ക വരുന്നത്. ഒരു ബിസിനസുകാരന്റെ റോളിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. പുതുമ പരീക്ഷിക്കുന്നതിന്റെ ഭാഗമായി വേറിട്ട രീതിയിലാണ് ബസൂക്കയുടെ കഥ സഞ്ചരിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം തമിഴില്‍ നിന്നും സംവിധായകനും നടനുമായ ഗൗതം വാസുദേവ മേനോന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിന് പുറമേ സിദ്ധാര്‍ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ദിവ്യ പിള്ള, സുമിത് നേവല്‍, സ്ഫടികം ജോര്‍ജ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.