ആവശ്യക്കാരേറെ, വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ പണം വാരിയെറിഞ്ഞ് കുഞ്ചാക്കോ ബോബൻ; ലേലത്തിൽ നിന്ന് പിന്മാറി നിവിൻ പോളി

ഇഷ്ട നമ്പറുകള്‍ സ്വന്തമാക്കാന്‍ എറണാകുളം ആര്‍.ടി.ഒ ഓഫീസില്‍ സിനിമാതാരങ്ങളുടെ മത്സരം. കഴിഞ്ഞദിവസം നടന്ന വാശിയേറിയ നമ്പര്‍ ലേലത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ ആണ് KL 07 DG 0459 നമ്പര്‍ സ്വന്തമാക്കിയത്.
കുഞ്ചാക്കോ ബോബന്റെ നമ്പര്‍ ഫാന്‍സി ഗണത്തില്‍ പെട്ടതല്ലെങ്കിലും ഈ നമ്പറിന് മറ്റ് ആവശ്യക്കാര്‍ വന്നതോടെ ലേലത്തില്‍ വയ്ക്കുകയായിരുന്നു. ഓണ്‍ലൈനായി നടന്ന ലേലത്തില്‍ ഇരുപതിനായിരം രൂപയ്ക്കാണ് താരം നമ്പര്‍ സ്വന്തമാക്കിയത്.അതേസമയം ഇഷ്ട നമ്പര്‍ സ്വന്തമാക്കാതെ നിവിന്‍ പോളി ലേലത്തില്‍ നിന്ന് പിന്മാറി. നിവിന്‍ പോളി ബുക്ക് ചെയ്തിരുന്നത് KL07DG0011 എന്ന ഫാന്‍സി നമ്പറായിരുന്നു.
ഉയര്‍ന്ന തുകയ്ക്ക് മറ്റൊരു വ്യക്തി ലേലം വിളിച്ച് നമ്പര്‍ സ്വന്തമാക്കി. കഴിഞ്ഞദിവസം നടന്ന നമ്പര്‍ ലേലത്തില്‍ KL07DG0007 എന്ന ഫാന്‍സി നമ്പര്‍ 48.26 ലക്ഷം രൂപയ്ക്കാണ് എറണാകുളം സ്വദേശി സ്വന്തമാക്കിയത്.കേരളത്തില്‍ മുമ്പ് ഏറ്റവും ഉയര്‍ന്ന തുകയുടെ നമ്പര്‍ ലേലം 2019ലായിരുന്നു. കെ.എല്‍ 01 സി.കെ. 0001 എന്ന നമ്പര്‍ 31 ലക്ഷം രൂപയ്ക്കാണ് അന്ന് ലേലത്തില്‍ പോയത്. കഴിഞ്ഞ ദിവസം എറണാകുളം ആര്‍.ടിഒയ്ക്ക് കീഴിലുള്ള കെ.എല്‍ 07 ഡിജി 0001 എന്ന നമ്പര്‍ 25.52 ലക്ഷം രൂപയ്ക്ക് പിറവം സ്വദേശി തോംസണ്‍ സാബു സ്വന്തമാക്കി. ഈ ലേലത്തില്‍ ഒരു ലക്ഷം രൂപയാണ് കെട്ടിവയ്‌ക്കേണ്ടിയിരുന്നത്.