Cinema

ഇതു വേറെ ലെവൽ: മുത്തു പതിപ്പിച്ച മിനിഡ്രസിൽ സുന്ദരിയാര്? അനന്യയോ അതോ നതാഷയോ?

സൃഷ്ടിക്കപ്പെടുമ്പോഴല്ല, അതിന്റെ ഭംഗി ചോരാതെ ആരെങ്കിലും അണിയുമ്പോഴാണ് ഒരു വസ്ത്രം മനോഹരമാകുന്നത്. അബു ജാനി സന്ദീപ് ഖോസ്ല ഡിസൈൻ ചെയ്ത ഐക്കണിക് വസ്ത്രമണിഞ്ഞ് അനന്യ പാണ്ഡെയെത്തിയപ്പോൾ ആരാധകരും അറിയാതെ പറഞ്ഞതങ്ങനെയാണ്. കൈകൊണ്ട് എംബ്രോഡറി ചെയ്ത മുത്തുകളുടെ പാളികൾകൊണ്ട് പൂർണത നൽകിയ മിനി ഡ്രസ് അനന്യയ്ക്ക് സമ്മാനിച്ചത് ശിൽപ ഭംഗിയാണ്. ഉടലിന്റെ അഴകളവുകളെടുത്തു കാട്ടുന്ന ബോഡിസ്ഹഗ് പാറ്റേണിൽ ഒരുക്കിയിരിക്കുന്ന വസ്ത്രം അനന്യയുടെ ലുക്കിന് ഒരു നാടകീയ ഭാവം നൽകുന്നുണ്ട്.

വസ്ത്രം തന്നെ ഒരു ഷോ സ്റ്റോപ്പറാണെങ്കിലും അത് സ്റ്റൈൽ ചെയ്യുന്നതിലാണ് കാര്യമെന്നാണ് ഫാഷൻ വിദഗ്ധരുടെ പക്ഷം. വ്യത്യസ്തരായ മനുഷ്യർ സ്റ്റൈലിങ്ങിൽ കൊണ്ടു വരുന്ന വ്യത്യാസം മൊത്തം ലുക്കിനെത്തന്നെ മാറ്റുമെന്നും അവർ പറയുന്നു. അബു ജാനി സന്ദീപ് ഖോസ്ലയുടെ ഐക്കണിക് വസ്ത്രം നടി അന്യ പാണ്ഡയും സംരംഭകയും സാമൂഹികപ്രവർത്തകയുമായ നതാഷ പൂനാവാലയും വ്യത്യസ്തമായി സ്റ്റൈൽ ചെയ്ത ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇവരിലാരാണ് അതു ഭംഗിയായി അണിഞ്ഞിരിക്കുന്നതെന്ന് ചോദിക്കുകയാണ് ഫാഷൻ ലോകം.

അടുത്തിടെ മുംബൈയിൽ വച്ചു നടന്ന ജിക്യു ബെസ്റ്റ് ഡ്രസ്സ്ഡ് അവാർഡ് വേദിയിലാണ് അനന്യ പേൾമിനി ഡ്രസ് ധരിച്ചത്. ജെൻ സി ടച്ചാണ് അനന്യ സ്റ്റൈലിങ്ങിൽ പിന്തുടർന്നത്. വസ്ത്രത്തിന്റെ സങ്കീർണമായ വിശദാംശങ്ങൾക്ക് പ്രാധാന്യം നൽകിയാണ് നടി വസ്ത്രം സ്റ്റൈൽ ചെയ്തത്. വസ്ത്രത്തിന്റെ പവിഴത്തിളക്കത്തോട് കിടപിടിക്കുന്ന ഹാങ്ങിങ് വജ്രക്കമ്മലുകളും ഡയമണ്ട് സെക്കന്‍റ് സ്റ്റഡുമാണ് അവർ അണിഞ്ഞത്.

മുത്തുമാലകൾ വളകൾ പോലെ കൈയിൽ കൊരുത്തിട്ടും അതിലോലവും അതേ സമയം വജ്രം കൊണ്ട് അലങ്കരിച്ചതുമായ ഹീൽസ് ധരിച്ചുമാണ് അനന്യ അവളുടെ ലുക്ക് പൂർത്തിയാക്കിയത്. സ്മോക്കി ഐമേക്കപ്പും ഗ്ലോസി ലിപ്സ്റ്റിക്കും മേക്കപ്പിനായി തിരഞ്ഞെടുത്തപ്പോൾ, സ്ലിക്ക്-ബാക്ക് ബൺ ഹെയർ സ്റ്റൈലാണ് മുടിയിഴകളൊതുക്കാനായി സ്വീകരിച്ചത്. തന്റെ റെഡ് കാർപെറ്റ് ലുക് ചിക്- ആൻഡ് മോഡേൺ ആക്കാൻ ജെൻ സി സ്റ്റൈലാണ് അനന്യ പിന്തുടർന്നത്.

നന്യയ്ക്ക് മുൻപ് ഈ ഐക്കണിക് വസ്ത്രം ധരിച്ചത് ബിസിനസ്സുകാരിയായ നതാഷ പൂനാവാലയായിരുന്നു. കഴിഞ്ഞ വർഷം അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളിൽ പങ്കെടുത്തപ്പോഴായിരുന്നു അത്. പേൾ മിനി ഡ്രസിനൊപ്പം സ്റ്റേറ്റ്മെന്റ് ഇയർ കഫുകളും മുത്തുകൾ കൊണ്ട് അലങ്കരിച്ച ഹീൽസുമാണ് അവർ ധരിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button