Cinema

അമ്മ അഭിനയിക്കാത്തതിൽ ഒരു കാരണമുണ്ട്”സിനിമയിൽ വിശ്വസിക്കരുതെന്നാണ് അച്ഛൻ അന്ന് പറഞ്ഞത്

മലയാളികളുടെ ഇഷ്ടജോടികളാണ് സംവിധായകൻ ഷാജി കൈലാസും ഭാര്യ നടി ആനിയും. ഇവർക്ക് മൂന്ന് ആൺമക്കളാണുളളത്. ഇപ്പോഴിതാ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയമകനായ രുഷിൻ എസ് കൈലാസ്, ഒരു പുതിയ ചിത്രത്തിൽ അഭിനയത്തിന്റെ തിരക്കിലാണ്. ഗ്യാംങ് ഓഫ് സുകുമാരക്കുറുപ്പിലാണ് രുഷിൻ അഭിനയിക്കുന്നത്. തന്റെ കുടുംബവിശേഷങ്ങൾ രുഷിൻ പങ്കുവച്ചിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവച്ചത്.’

അച്ഛൻ ചെയ്ത എല്ലാ സിനിമകളും ഇഷ്ടമാണ്. ആറാംതമ്പുരാനാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. വീട്ടിൽ സിനിമാവിശേഷങ്ങൾ സംസാരിക്കുന്നത് അച്ഛന് ഇഷ്ടമല്ല. സിനിമയിൽ അഭിനയിക്കണ്ടെന്ന് അമ്മ എടുത്ത തീരുമാനമാണ്. ഇപ്പോൾ അമ്മ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോകുകയാണ്. ഞങ്ങളും ഇടപെടാറില്ല. ഞാൻ അഭിനയിക്കുന്ന സിനിമയുടെ കഥ അച്ഛനറിയില്ല. അച്ഛൻ ചോദിച്ചിട്ടുമില്ല. സംവിധാനത്തിൽ നിന്ന് മാറി നിന്നതിനുശേഷമാണ് അച്ഛൻ കാപ്പ സിനിമ ചെയ്തതെന്ന് പലരും പറഞ്ഞു. സത്യം അതല്ല. ആ സമയത്ത് അച്ഛൻ ഒരു തമിഴ് ചിത്രം ചെയ്യുകയായിരുന്നു. രണ്ട് വർഷമെടുത്താണ് അത് പൂർത്തിയാക്കിയത്.

പിന്നെ കൊവിഡായി. അല്ലാതെ വേറെ കാരണങ്ങളൊന്നുമില്ല.സിനിമയിലോട്ട് വരാൻ അച്ഛനും അമ്മയും ഞങ്ങളോട് ഒരിക്കലും പറഞ്ഞിട്ടില്ല. സ്‌കൂളിലെ പരിപാടികൾക്കൊന്നും അച്ഛനും അമ്മയും വന്നിട്ടില്ല. അമ്മ അഭിനയിച്ചതിൽ മഴയെത്തും മുൻപേ എന്ന സിനിമയാണ് ഇഷ്ടം. സിനിമയിൽ ഒരിക്കലും സ്ഥിരമായി നിൽക്കാൻ കഴിയില്ലെന്ന് അച്ഛനും അമ്മയും പറയാറുണ്ട്. സിനിമ സ്ഥിരമായ ജോലിയല്ലെന്ന് അവർ എപ്പോഴും പറയും. അതുകൊണ്ടുതന്നെ കൂടുതലും വിദ്യാഭ്യാസത്തിലാണ് ശ്രദ്ധ കൊടുക്കുന്നത്. കുട്ടിക്കാലം മുതൽക്കേ സുരേഷ്ഗോപി അങ്കിളിന്റെ കുടുംബവുമായി നല്ല ബന്ധത്തിലാണ്. അച്ഛന്റെ പല ആക്ഷൻ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്’- രുഷിൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button