Cinema
മാലിദ്വീപിൽ ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്ന;കീർത്തി സുരേഷ്

മാലിദ്വീപിൽ ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് നടി കീർത്തി സുരേഷ്. ഭർത്താവ് ആന്റണി തട്ടിലിനൊപ്പമുള്ള മനോഹര ചിത്രങ്ങളാണ് കീർത്തി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.
വിവാഹശേഷം താൽക്കാലികമായി സിനിമയിൽ നിന്നു ഇടവേളയെടുത്ത താരം യാത്രകളും മറ്റുമായി വിവാഹജീവിതം ആഘോഷിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ബേബി ജോണി’ലാണ് കീർത്തി അവസാനം പ്രത്യക്ഷപ്പെട്ടത്.
നിലവിൽ പുതിയ സിനിമകളിലൊന്നും കീർത്തി കരാർ ഒപ്പിട്ടിട്ടില്ലെന്നാണ് വിവരം. നേരത്തെ തന്നെ ചിത്രീകരണം പൂർത്തിയായ ‘റിവോൾവർ റിത്ത’യാണ് കീർത്തിയുടെ അടുത്ത റിലീസ്.
15 വർഷമായി പ്രണയത്തിനുശേഷമായിരുന്നു ബാല്യകാലസുഹൃത്തും സഹപാഠിയുമായ ആന്റണി തട്ടിലുമായുള്ള കീർത്തിയുടെ വിവാഹം. 2024 ഡിസംബർ 12ന് ഗോവയിൽ വച്ചായിരുന്നു ആഡംബര പൂർണമായ വിവാഹം നടന്നത്.