ദിലീപ് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയെക്കുറിച്ച് ഉണ്ണി മുകുന്ദന്

ദിലീപ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി പ്രേക്ഷകപ്രീതി നേടി തിയറ്ററുകളില്‍ തുടരുകയാണ്. സമീപ വര്‍ഷങ്ങളില്‍ ഒരു ദിലീപ് ചിത്രം നേടുന്ന ഏറ്റവും നല്ല അഭിപ്രായങ്ങളാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട തന്റെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ഉണ്ണി മുകുന്ദന്. പ്രിന്‍സ് ആന്‍ഡ് ഫാമിലി കണ്ടു.
മനോഹരമായ കുടുംബ ചിത്രം. കുടുംബങ്ങള്‍ക്ക് ശരിക്കും ആസ്വദിക്കാനായി സൃഷ്ടിച്ചിരിക്കുന്നത്. വ്യക്തിപരമായി പറഞ്ഞാല്‍ പൊട്ടിച്ചിരിച്ചാണ് ചിത്രം കണ്ടത്. ദിലീപ് ഏട്ടനും ഷാരിസിനും (മികച്ച എഴുത്തിന്) ലിസ്റ്റിനും പുതുമുഖ സംവിധായകന് ബിന്റോ സ്റ്റീഫനും അഭിനന്ദനങ്ങള്‍, ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ദിലീപിന്റെ കരിയറിലെ 150-ാം ചിത്രമാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിര്‍മ്മാണം. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ്കുട്ടി ജേക്കബും ആണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.
മീശ മാധവൻ, ലൈഫ് ഓഫ് ജോസൂട്ടി, കാര്യസ്ഥൻ, പാപ്പി അപ്പച്ചാ, ലയൺ, കല്യാണരാമൻ, റൺവേ തുടങ്ങി ദിലീപിന്റെ മിക്ക കുടുംബ ചിത്രങ്ങളും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുള്ളവയാണ്. തന്റെ നൂറ്റമ്പതാമത്തെ ചിത്രം ഒരു കുടുംബചിത്രം ആയിരിക്കണമെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നുവെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ഈ ആഗ്രഹത്തിനോടൊപ്പം മാജിക് ഫ്രെയിംസും കൂടി ചേർന്നപ്പോൾ മനോഹരമായ ഒരു കുടുംബ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി പിറന്നു.
മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള പ്രിൻസ് ആൻഡ് ഫാമിലി. ചിത്രത്തിൽ ദിലീപിനോടൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരിസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. ഛായാഗ്രഹണം രെണ ദിവെ, എഡിറ്റർ സാഗർ ദാസ്.