News

ജ്യോതികയ്ക്കെതിരെ പൊതുവേദിയിൽ ദേഷ്യത്തോടെ സിമ്രാൻ

തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണിയായിരുന്ന സിമ്രാന് പഴയ താരമൂല്യം ഇന്നില്ലെങ്കിലും ശ്രദ്ധേയ വേഷ​ങ്ങൾ ഇന്നും ലഭിക്കുന്നുണ്ട്. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് ഏറ്റവും തിരക്കുള്ള നടിയായിരുന്നു സിമ്രാൻ. സൂപ്പർതാര ചിത്രങ്ങൾ ഒന്നിന് പിറകെ ഒന്നായി ലഭിച്ച താരം. വിവാഹത്തോടെയാണ് സിമ്രാൻ ഇടവേളയെടുത്തത്. വിവാഹത്തിന് മുമ്പേ തന്നെ സിമ്രാന്റെ സ്ഥാനത്തേക്ക് പുതിയ നായികമാർ വന്നിരുന്നു. തിരിച്ച് വന്നെങ്കിലും പഴയത് പോലെ കരിയറിൽ സിമ്രാൻ സജീവമായില്ല. കഴിഞ്ഞ ​ദിവസം ഒരു അവാർഡ് ഫങ്ഷനിൽ സിമ്രാൻ നടത്തിയ പരാമർശമാണിപ്പോൾ ചർച്ചയാകുന്നത്.

ഒരു നടിയെ വിമർശിച്ച് കൊണ്ടാണ് സിമ്രാൻ സംസാരിക്കുന്നത്. ഈയടുത്ത് എന്റെയൊരു കോ ആക്‌ടർക്ക് മെസേജ് ചെയ്ത നിങ്ങളെ ആ റോളിൽ കണ്ടത് എന്നെ അത്ഭുതപ്പെ‌ടുത്തി എന്ന് പറഞ്ഞപ്പോൾ ഉടനെ എനിക്ക് മറുപടി വന്നു. കുറഞ്ഞത് ആന്റി റോളുകൾ ചെയ്യുന്നതിലും നല്ലതാണതെന്നായിരുന്നു മെസേജ്. വളരെ ഇൻസെൻസിറ്റീവായ മെസേജ്. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്. നല്ലൊരു മറുപടി പറയാമായിരുന്നു എന്നെനിക്ക് തോന്നി. ആന്റി റോളുകളും മെയിൻ ആന്റി റോളുകളും ചെയ്യുന്നതാണ് ഡബ്ബ റോളുകൾ ചെയ്യുന്നതിനേക്കാളും ഒരു റോളും ചെയ്യാതിരിക്കുന്നതിനേക്കാളും നല്ലത്. നമ്മൾ ചെയ്യുന്ന റോളുകളിൽ ആത്മവിശ്വാസ വേണം എന്നാണ് സിമ്രാൻ പറഞ്ഞത്.

സിമ്രാന്റെ വാക്കുകൾ ചർച്ചയായിരിക്കെ പല വാദങ്ങളും വരുന്നുണ്ട്. നടി ജ്യോതികയെയാണ് സിമ്രാൻ പരാേക്ഷമായി വിമർശിച്ചതെന്ന് നിരവധി കമന്റുകളുണ്ട്. ഡബ്ബ കാർട്ടൽ എന്ന സീരീസിൽ ജ്യോതിക അടുത്തിടെ അഭിനയിച്ചിരുന്നു. ഇത് കൊണ്ടായിരിക്കും സിമ്രാൻ തന്റെ വിമർശനത്തിൽ ഡബ്ബ റോൾ എന്ന് പറഞ്ഞതെന്നാണ് അഭിപ്രായം. ജ്യോതികയ്ക്ക് നേരെ വ്യാപകമായി കുറ്റപ്പെടുത്തൽ വരുന്നുണ്ട്. ജ്യോതികയേക്കാൾ എന്തുകൊണ്ടും മികച്ച നടിയാണ് സിമ്രാൻ, ബോളിവുഡിലേക്ക് കടന്നതോടെ അഹങ്കാരമായി എന്നിങ്ങനെ വിമർശനങ്ങൾ നീളുന്നു.

അടുത്ത കാലത്തായി ജ്യോതികയ്ക്ക് നേരെ വലിയ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഹിന്ദി സിനിമകളെ പുകഴ്ത്തുന്ന ജ്യോതിക തന്നെ താരമാക്കി മാറ്റിയ തെന്നിന്ത്യൻ സിനിമാ ലോകത്തെ വിലകുറച്ച് കാണുന്നെന്നാണ് പ്രധാന വിമർശനം. നായികാ പ്രാധാന്യമുള്ള റോളുകൾ തമിഴിൽ നിന്ന് വരുന്നില്ലെന്ന് സിമ്രാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് വിമർശനങ്ങൾക്ക് കാരണമായത്

തമിഴിലെ ചില സൂപ്പർതാരങ്ങളെയും പരോക്ഷമായി വിമർശിച്ചു. മുംബെെയിലേക്ക് താമസം മാറിയതോടെ ജ്യോതികയ്ക്ക് അഹങ്കാരമായി എന്നാണ് വിമർശകർ പറയുന്നത്. എന്നാൽ ഇതേക്കുറിച്ച് പരസ്യ പ്രതികരണത്തിന് ജ്യോതിക തയ്യാറായിട്ടില്ല. കുറച്ച് വർഷങ്ങളായി മുംബെെയിലാണ് ജ്യോതിക തന്റെ കുടുംബത്തോടൊപ്പം താമസിക്കുന്നത്. സൂര്യയുടെ ചെന്നെെയിലെ വീട്ടിൽ നിന്നും ജ്യോതിക മാറിയതിനെക്കുറിച്ച് പല അഭിപ്രായങ്ങളും വന്നു.

മുംബെെയിലേക്ക് മാറിയ ശേഷം ജ്യോതികയ്ക്ക് വലിയ മാറ്റങ്ങൾ വന്നെന്നാണ് ആരാധകർ പറയുന്നത്. തമിഴ് സിനിമകളിൽ ജ്യോതികയെ കണ്ടിട്ട് ഏറെക്കാലമായി. ബോളിവുഡിൽ തുടരെ പ്രൊജക്ടുകൾ ചെയ്യുന്നുണ്ട്. തന്റെ കഥാപാത്രത്തിന് പ്രാധാന്യമില്ലാത്ത സിനിമകൾ ചെയ്യാൻ ജ്യോതിക ഇന്ന് തയ്യാറല്ല. തമിഴിൽ തനിക്ക് ചെറിയ റോളുകൾ വരുന്നതിനെ ജ്യോതിക തുറന്ന് വിമർശിക്കുകയും ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button