News

40കളിലും പൃഥ്വിരാജിന്റെ ഫിറ്റ്നസ് മികവ്; എളുപ്പത്തിൽ കഴിക്കാവുന്ന പ്രോട്ടീനും ‘3 ദിവസം വ്യായാമം, ഒരു ദിവസം വിശ്രമം’ ശീലവും

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ഒരുപോലെ പ്രധാനമാണ്. തിരക്കേറിയ ജോലിയും യാത്രകളും നിറഞ്ഞ ജീവിതത്തിൽ ശരീരത്തിന്റെ ആരോഗ്യം ശ്രദ്ധിക്കുന്നത് പലർക്കും വെല്ലുവിളിയാകാറുണ്ട്. എന്നാൽ ലളിതമായ ചില ശീലങ്ങൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഫിറ്റ്നസും ഊർജവും നിലനിർത്താൻ കഴിയും. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണം കഴിക്കുക, പഞ്ചസാരയും അമിതമായി പ്രോസസ് ചെയ്ത ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക, ആവശ്യത്തിന് വെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങൾ ആരോഗ്യത്തിന് ഗുണകരമാണ്. അതോടൊപ്പം, പ്രായത്തിനും ശാരീരികക്ഷമതയ്ക്കും അനുയോജ്യമായ വ്യായാമവും പ്രധാനമാണ്.

നടൻ  പൃഥ്വിരാജ് സുകുമാരന്റെ ആരോഗ്യശീലങ്ങളിൽ പ്രധാനമായും വെള്ളവും ബ്ലാക്ക് കോഫിയും ആണ് ഉള്ളത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, യാത്ര ചെയ്യുമ്പോൾ ഭക്ഷണകാര്യത്തിൽ ലളിതമായ രീതിയാണ് താൻ പിന്തുടരുന്നതെന്നും എളുപ്പത്തിൽ കഴിക്കാവുന്ന ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീൻ ഭക്ഷണം കൂടെ കരുതാറുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. 40-കളിലേക്ക് എത്തിയതോടെ ആഴ്ചയിൽ ആറു ദിവസം വ്യായാമം ചെയ്ത് ഒരു ദിവസം വിശ്രമിക്കുന്ന രീതിയിൽ നിന്ന് മൂന്ന് ദിവസം വ്യായാമം, ഒരു ദിവസം വിശ്രമം, ചിലപ്പോൾ രണ്ട് ദിവസം വ്യായാമം, ഒരു ദിവസം വിശ്രമം എന്ന രീതിയിലേക്ക് മാറിയെന്നും നടൻ പറഞ്ഞു.

“പ്രധാനമായും വെയ്റ്റ് ലിഫ്റ്റിംഗ് വ്യായാമങ്ങളാണ് ചെയ്യുന്നത്. അതിന്റെ അവസാനം കുറച്ച് സ്റ്റഡി-സ്റ്റേറ്റ് കാർഡിയോയും ചെയ്യും,” പൃഥ്വിരാജ്  ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് പറഞ്ഞു.

ബ്ലാക്ക് കോഫി

ചെന്നൈയിലെ ശ്രീ ബാലാജി മെഡിക്കൽ സെന്ററിലെ രജിസ്റ്റേർഡ് ഡയറ്റീഷ്യനായ ദീപാലക്ഷ്മിയുടെ അഭിപ്രായത്തിൽ, ബ്ലാക്ക് കോഫിയിൽ ആന്റിഓക്‌സിഡന്റുകൾ, കഫീൻ, ബി വിഭാഗത്തിലെ വിറ്റാമിനുകൾ പോലുള്ള പ്രധാന പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. “കഫീൻ തലച്ചോറിലെ അഡിനോസിൻ റിസപ്റ്ററുകളുടെ പ്രവർത്തനം തടയുകയും ഡോപ്പമിൻ, നോറെപിനെഫ്രിൻ തുടങ്ങിയ ന്യൂറോട്രാൻസ്മിറ്ററുകളുടെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നതിനാൽ കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു,” ദീപാലക്ഷ്മി ഇന്ത്യൻ എക്സ്പ്രസ്.കോമിനോട് പറഞ്ഞു. 

എളുപ്പത്തിൽ കഴിക്കാവുന്ന പ്രോട്ടീൻ

അവരുടെ അഭിപ്രായത്തിൽ, വിമാനത്താവളങ്ങളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും മിക്ക ഭക്ഷണങ്ങളും ഉയർന്ന കലോറിയുള്ളതും പോഷകമൂല്യം കുറഞ്ഞതുമാണ്. അതിനാൽ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കൂടെ കൊണ്ടുപോകുന്നത് കട്ടി കുറഞ്ഞതും, ശുചിത്വമുള്ളതും, കഴിക്കുന്ന അളവ് നിയന്ത്രിക്കാനാകുന്നതും, ചെലവ് കുറഞ്ഞതുമാണ്. യാത്ര ചെയ്യുമ്പോൾ ഇവയെല്ലാം പ്രധാനമാണ്.

യാത്രയ്ക്കിടെ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് “കൂടുതൽ നേരം വയറുനിറഞ്ഞതായും ഊർജസ്വലമായും ഇരിക്കാൻ സഹായിക്കും. വയറിന് അസ്വസ്ഥത ഉണ്ടാകുന്നത് ഒഴിവാക്കാനും, പ്രോസസ്ഡ് ഭക്ഷണങ്ങൾക്കായി അധികം പണം ചെലവാക്കാതിരിക്കാനും ഇത് സഹായിക്കും,” എന്നാണ് ദീപാലക്ഷ്മി പറയുന്നത്. യാത്രയ്ക്കിടെ കഴിക്കാൻ വറുത്ത കടല, നിലക്കടല, ട്രെയിൽ മിക്സ്, എനർജി ബാറുകൾ, ഉണക്കപ്പഴങ്ങൾ, തൈര്, മുഴുവൻ ധാന്യങ്ങൾ ഉപയോഗിച്ചുള്ള സാൻഡ്‌വിച്ചുകൾ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങളും ദീപാലക്ഷ്മി ശുപാർശ ചെയ്യുന്നു.

വെയ്റ്റ് ലിഫ്റ്റിംഗും സ്റ്റെഡി-സ്റ്റേറ്റ് കാർഡിയോയും

40-കളിലേക്ക് എത്തുമ്പോൾ ശരീരത്തിലെ പേശികളുടെ അളവും ശക്തിയും കുറയാൻ തുടങ്ങുമെന്നും പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുമെന്നും പേഴ്സണൽ ഫിറ്റ്നസ് വിദഗ്ധയായ ദീപിക സിംഗ് പറയുന്നു. അതിനാൽ ശരിയായ രീതിയിൽ വ്യായാമത്തിന്റെ തോത് ക്രമീകരിക്കുകയും മതിയായ വിശ്രമം നൽകുകയും ചെയ്യാതെ പതിവ് വ്യായാമങ്ങൾ പോലും പേശികൾക്ക് വലിവ് ഉണ്ടാക്കുകയോ അമിത ഉപയോഗത്തിലൂടെയുള്ള പരിക്കുകൾക്ക് കാരണമാകുകയോ ചെയ്യാം.

40-കളിൽ എത്തിയാൽ ചെറുപ്പത്തിലുണ്ടായിരുന്ന അതേ തീവ്രതയിൽ വ്യായാമം ചെയ്യരുതെന്നാണ് സിംഗ് പറയുന്നത്. “ശരിയായ രീതിയിലുള്ള വാം-അപ്പ്, മൊബിലിറ്റി വ്യായാമങ്ങൾ എന്നിവ ഒഴിവാക്കരുത്. കൂടാതെ, എത്ര ഭാരം ഉയർത്തുന്നു എന്നതോ വ്യായാമത്തിന്റെ തീവ്രത എത്രയാണെന്നതോ മാത്രം പുരോഗതിയുടെ അളവുകോലാക്കരുത്,”  ദീപിക മുന്നറിയിപ്പ് നൽകുന്നു.

“വെയ്റ്റ് ലിഫ്റ്റിംഗ് തുടരുക. ഇത് പ്രമേഹം, രക്തസമ്മർദ്ദം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും,” ദീപിക പറയുന്നു. അതേസമയം, വ്യായാമക്രമത്തിൽ കാർഡിയോയും ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ശർമ്മ ചൂണ്ടിക്കാട്ടുന്നു.

സ്റ്റെഡി-സ്റ്റേറ്റ് കാർഡിയോ പതുക്കെ ആരംഭിക്കുന്നതിനെക്കുറിച്ചും പൃഥ്വിരാജ്  സുകുമാരൻ പറയുന്നു. 45-60 മിനിറ്റ് വരെ കുറഞ്ഞ തീവ്രതയിൽ ചെയ്യുന്ന വ്യായാമമാണിത്. നടത്തം, പതുക്കെയുള്ള ജോഗിങ്, സൈക്ലിങ്, നീന്തൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത് “കൊഴുപ്പ് കുറയ്ക്കാനും രക്തയോട്ടവും ശരീരത്തിന്റെ സഹനശേഷിയും മെച്ചപ്പെടുത്താനും സഹായിക്കും,” എന്ന് ശർമ്മ കൂട്ടിച്ചേർക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button