News

പവൻ കല്യാണിന് ദേഹാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്ക്ക് വിധേയനായി

ഹൈദരാബാദ്: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ശസ്ത്രക്രിയയ്ക്ക് വിധേയനായി. പിന്നാലെ ഒരാഴ്ചത്തെ വിശ്രമത്തിന് ഡോക്ടർമാർ നിർദ്ദേശം നൽകി. ജനസേന പാർട്ടിയുടെ പത്രക്കുറിപ്പ് പ്രകാരം, കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ച നടന്ന ഒരു ഔദ്യോഗിക യോഗത്തിനിടെ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയുമായിരുന്നു. ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതിന് പിന്നാലെ മെഡിക്കൽ പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പവൻ കല്യാണുമായി സംസാരിച്ചതായും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതായും എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം പവൻ കല്യാണിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആന്ധ്രാപ്രദേശ് ഗവർണർ എസ് അബ്ദുൾ നസീറും മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും ആശംസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button