Cinema

പൊലീസ് വേഷത്തിൽ മോഹൻലാൽ; ‘അതിമനോഹരം’ ഓണം സ്പെഷ്യൽ പോസ്റ്റർ പുറത്ത്

ആഷിഖ് ഉസ്‌മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ഓണം സ്പെഷ്യൽ പോസ്റ്റർ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുന്നത്. മോഹൻലാൽ പോലീസ് യൂണിഫോമിൽ ബുള്ളറ്റിൽ മാസ്സായി ഇരിക്കുന്ന പോസ്റ്ററാണ് ടീം പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം ഡിസംബർ 24ന് ഇറങ്ങും എന്നും പോസ്റ്ററിൽ നൽകിയിട്ടുണ്ട്.

ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പക്റ്ററുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്. ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ ഫേവറേറ്റ് കോംബോ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

തുടരും എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, തരുൺമൂർത്തി മോഹൻലാൽ കോംമ്പോ ഒന്നിക്കുമ്പോൾ സിനിമ പ്രേമികളുടെ പ്രതീക്ഷകൾ വാനോളം ആണ്, ഒപ്പം മലയാള സിനിമയ്ക്ക് ഒട്ടനവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ആഷിഖ് ഉസ്മാന്റെ, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ആദ്യ മോഹൻലാൽ ചിത്രം എന്ന പ്രത്യേകതയും അതിമനോഹരത്തിനുണ്ട്.

ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ, തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു.

എഡിറ്റിങ് ഷെഫീഖ് വി ബി, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുല്‍ദാസ്, കോസ്റ്റും മഷര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍ വള്ളിക്കുന്ന്, ആക്ഷൻ കൊറിയോഗ്രാഫി സ്റ്റണ്ട് സിൽവ, മേക്കപ്പ് റോണെക്‌സ് സേവിയര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, ഫിനാൻസ് കൺട്രോളർ ശിവകുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സ കെ എസ്തപ്പാൻ, വിഎഫ്എക്സ് ഡിജി ബ്രിക്സ്, വിതരണം സെൻട്രൽ പിക്ചേഴ്സ്. സ്റ്റിൽസ് അമൽ സി സത്താർ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിർഒ വാഴൂർ ജോസ്, എ സ് ദിനേശ്, സീതാലക്ഷ്മി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button