Cinema

ധനുഷുമായുള്ള വിവാഹം? സ്വകാര്യ ജീവിതത്തിന് പൊതു അംഗീകാരം ആവശ്യമില്ല; പ്രതികരിച്ച് മൃണാൾ ഠാക്കൂർ

തമിഴ്‌നടൻ ധനുഷും നടി മൃണാൾ ഠാക്കൂറും തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇരുവരുടെയും വിവാഹത്തീയതി വരെ സോഷ്യൽ മീഡിയയിലെ ഗോസിപ്പ് പേജുകൾ തീരുമാനിച്ചിരുന്നു. പ്രമുഖ മാദ്ധ്യമങ്ങൾ പോലും അത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്‌തു. അത്തരം അഭ്യൂഹങ്ങളോടും പ്രചരണങ്ങളോടും നാളിതുവരെയും ഇരു താരങ്ങളും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ഇത്തരം പ്രചരണങ്ങളെല്ലാം പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മൃണാൾ ഠാക്കൂർ.

താരത്തിന്റെ ഔദ്യോഗിക ഫാൻ പേജിലൂടെയാണ് അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്. ധനുഷ് തനിക്ക് ഒരു സഹോദരനെപ്പോലെയാണെന്നും തങ്ങൾക്കിടയിലുള്ളത് കേവലം പ്രൊഫഷണൽ ബന്ധം മാത്രമാണെന്നും മൃണാൾ പറഞ്ഞു. തന്റെ അദ്ധ്വാനത്തിലൂടെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഗോസിപ്പുകളിലൂടെയല്ലെന്നും താരം പഞ്ഞു. ‘ധനുഷും ഞാനും തമ്മിലുള്ള അഭ്യൂഹങ്ങൾ വെറും കെട്ടുകഥയാണ്; ഇതാണ് എന്റെ സത്യം’ എന്ന തലക്കെട്ടോടെയാണ് താരം കുറിപ്പ് പങ്കുവച്ചത്.’

എന്റെ പേര് അറിയപ്പെടേണ്ടത് ഗോസിപ്പുകളിലൂടെയല്ല, മറിച്ച് എന്റെ ജോലിയിലൂടെയാകണമെന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ ഇന്ന്, ഞാൻ ഒരിക്കലും എഴുതാത്ത കഥകളിലും, ഒരിക്കലും നടത്തിയിട്ടില്ലാത്ത സംഭാഷണങ്ങളിലും, ഒരിക്കലും എടുക്കാത്ത തീരുമാനങ്ങളിലും എന്റെ പേര് വലിച്ചിഴയ്‌ക്കപ്പെടുന്നത് കാണുന്നു. വളരെ വ്യക്തമായി പറയട്ടെ, ധനുഷ് എപ്പോഴും എനിക്ക് ഒരു സഹോദരനെപ്പോലെയാണ്. ഞങ്ങൾ പങ്കിടുന്നത് പരസ്പര ബഹുമാനവും പ്രൊഫഷണലിസവുമാണ്.

അതിൽ കൂടുതലായി ഒന്നുമില്ല.എങ്കിലും, ഒരു സ്ത്രീയുടെ യാത്രയെ അംഗീകരിക്കുന്നതിനുപകരം അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കഥകൾ സൃഷ്ടിക്കാൻ ആളുകൾ ഇത്രയധികം ഉത്സാഹം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു. എനിക്ക് എന്തെങ്കിലും മറച്ചുവയ്‌ക്കാൻ ഉള്ളതുകൊണ്ടല്ല. മറിച്ച് എന്റെ സ്വകാര്യ ജീവിതത്തിന് പൊതുജന അംഗീകാരം ആവശ്യമില്ലെന്ന് വിശ്വസിക്കുന്നതിനാലാണ് ഇത്രയും നാൾ നിശബ്‌ദമായിരുന്നത്.നിരന്തരമായ ഓഡിഷനുകൾ, നിരസിക്കപ്പെടലുകൾ, ഉറക്കമില്ലാത്ത രാത്രികൾ, തളരാത്ത ആത്മവിശ്വാസം, കഠിനാദ്ധ്വാനം തുടങ്ങിയവയിലൂടെയാണ് ഞാൻ ഇന്നത്തെ നിലയിൽ എത്തിയത്.

തെറ്റായ വാർത്തകളിലൂടെ ആ യാത്രകളെ കുറച്ച് കാണിക്കുന്നത് അന്യായമാണ്. സോഷ്യൽ മീഡിയ എല്ലാവർക്കും ശബ്‌ദമുയർത്താനുള്ള സ്‌പേസ് നൽകുന്നുണ്ട്. എന്നാൽ അത് വലിയൊരു ഉത്തരവാദിത്തം കൂടി ആവശ്യപ്പെടുന്നുണ്ട്. കുറച്ച് ക്ലിക്കുകളും ലൈക്കുകളും ഷെയറുകളും നിരുപദ്രവകരമായി തോന്നിയേക്കാം. പക്ഷേ അവ യഥാർത്ഥ ആളുകളെ ബാധിക്കുന്ന തെറ്റായ വാർത്തകളാണ് നൽകുന്നത്. ഞാൻ വീണ്ടും വ്യക്തമാക്കുന്നു. പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല’- മൃണാൾ ഠാക്കൂർ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button