Cinema

ജനനായകൻ സിനിമാ ചോര്‍ച്ച; മുഖ്യപ്രതിയായ ഫ്രീലാന്‍സ് എഡിറ്റര്‍ അടക്കം മൂന്നു പേര്‍ അറസ്റ്റിൽ

ചെന്നൈ: വിജയ് നായകനായ ജനനായകൻ സിനിമ ചോര്‍ന്ന സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയിൽ. ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് ആണ് കേസിലെ മുഖ്യപ്രതി. ചെന്നൈ പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മറ്റൊരു ചിത്രത്തിന്‍റെ ജോലികളുമായി ബന്ധപ്പെട്ട് ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഇവിടെ വെച്ച് അനധികൃതമായി ജനനായകൻ റീൽ സ്വന്തമാക്കി പകര്‍പ്പ് നിര്‍മിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസിൽ ഒന്‍പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.

നേരത്തെ ജനനായകൻ ചോർന്ന സംഭവത്തിൽ കോയമ്പത്തൂരിൽ സിനിമാ പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിലായിരുന്നു. ടിവികെ പ്രവർത്തകരുടെ പരാതിയിലാണ് നടപടിയെടുത്തത്. എസ് പളനിസാമി ആണ് അറസ്റ്റിലായത്. 4 ഹാർഡ് ഡിസ്‌കും കംപയൂട്ടറും പിടിച്ചെടുത്തിരുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button