‘ഇന്ത്യക്കാർ ഒത്തൊരുമിച്ച് വന്ദേമാതരം വിളിക്കണം, സൈന്യത്തിന് വേണ്ടി പ്രാർത്ഥിക്കാം

ഇന്ത്യ-പാക് സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് നടി നവ്യ നായർ. ജീവൻ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യൻ സൈന്യത്തിന് വേണ്ടി പ്രാർത്ഥന മാത്രമാണ് യുദ്ധകാലത്ത് നമുക്ക് ചെയ്യാനാകുന്നത്. യുദ്ധം എന്നും ഒരുപാട് നഷ്ടങ്ങളുണ്ടാക്കുന്ന അവസ്ഥയാണെന്നും നവ്യാ നായർ കൂട്ടിച്ചേർത്തു. ഒരു ക്ഷേത്രപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് നവ്യ ഇക്കാര്യം പറഞ്ഞത്.
എന്തു ചെയ്യും, എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോദ്ധ്യവുമില്ലാത്ത ആൾക്കാരാണ് അപ്പുറത്ത് നിൽക്കുന്ന പാകിസ്ഥാൻ. അതുകൊണ്ട് ഇപ്പുറത്ത് നിൽക്കുന്ന ഇന്ത്യക്കാർ ഒത്തൊരുമിച്ച് വന്ദേമാതരം വിളിക്കണം. ഇന്ത്യ തന്നെ വിജയിക്കും. അതു മാത്രമേ പ്രാർത്ഥിക്കാനുള്ളൂ. നമ്മുടെ ഇന്ത്യൻ ആർമിക്ക് നമ്മൾ കൊടുക്കേണ്ടത് ഈ ഇൻസ്പിരേഷനാണ്.
ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് പോരാടണം. വിജയം സുനിശ്ചിതം.ഇനി ഒരു പഹൽഗാം ആവർത്തിക്കാതിരിക്കാനുള്ള മുന്നോടിയായി മാറട്ടെ. എല്ലാ അർത്ഥത്തിലും സമാധാനം നിലനിർത്താൻ കഴിയട്ടെ. വലിയൊരു യുദ്ധത്തിലേക്ക് കലാശിക്കാതിരിക്കട്ടെ. പെട്ടെന്ന് തന്നെ ഇതൊക്കെ മാറട്ടെ. നമ്മുടെയും നമ്മുടെ സഹോദരങ്ങളുടെയും ജീവിതം സമാധാനത്തിലാവട്ടെ. ഇന്ത്യയിൽ സമാധാനം നിലനിർത്താൻ സാധിക്കട്ടെ’- നവ്യാ നായർ പറഞ്ഞു.