Cinema

വിവാഹനിശ്ചയ മോതിരം അണിഞ്ഞ് വിജയ് ദേവരകൊണ്ട; പുതിയ പോസ്റ്റ് പങ്കുവച്ച് രശ്‌മിക

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിൽ കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും എന്നാണ് വിവരം. എന്നാൽ വിവാഹനിശ്ചയത്തെക്കുറിച്ച് ഇരുവരുടെയും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയുടെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഇളയ സഹോദരൻ ആനന്ദ് ദേവരകൊണ്ടയ്‌ക്കൊപ്പം ആന്ധ്രാപ്രദേശിൽ നടന്ന ഒരു പരിപാടിയിൽ താരം പങ്കെടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇതിൽ നടൻ ധരിച്ചിരിക്കുന്ന മോതിരമാണ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്.

ഇത് വിവാഹനിശ്ചയമോതിരമാണെന്നാണ് ആരാധകർ പറയുന്നത്. പുട്ടപർത്തിയിലെ ശ്രീ സത്യസായി ബാബയുടെ പ്രശാന്തി നിലയം ആശ്രമത്തിലാണ് വിജയ് എത്തിയത്. ഇതിനിടെ രശ്മികയും തന്റെ സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘തും മേരെ ന ഹുയേ’ എന്ന ഗാനത്തിലെ ചിത്രങ്ങളാണ് നടി പങ്കുവച്ചത്.

വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ ന്യൂയോർക്കിൽ നടന്ന ഒരു ആഘോഷ പരിപാടിയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. സിംഗിൾ അല്ലെന്ന് അന്ന് രണ്ടുപേരും വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ ആരാണ് പങ്കാളി എന്ന് വെളിപ്പെടുത്താൻ ഇരുവരും തയാറായില്ല. 2018ൽ ഗീതാഗോവിന്ദം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഒരുമിച്ചിട്ടുണ്ട്. അതേസമയം കിംഗ്ഡം ആണ് വിജയ് ദേവരകൊണ്ട നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ധനുഷ് നായകനായ കുബേര ആണ് രശ്‌മിക നായികയായി അവസാനം റിലീസ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button