മലയാള സിനിമയിൽ ഏറ്റവും വലിയ വണ്ടി പ്രാന്തൻ ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉത്തരമേ ഉള്ളൂ അതാണ് മമ്മൂട്ടി

മലയാള സിനിമയിൽ ഏറ്റവും വലിയ വണ്ടി പ്രാന്തൻ ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാകൂ. അത് മമ്മൂട്ടി. മകൻ ദുൽഖർ സൽമാനും മമ്മൂക്കയുടെ അതേ വാഹനപ്രേമമുണ്ട്. ഇരുവരും തങ്ങളുടെ ഗ്യാരേജിൽ വാങ്ങിക്കൂട്ടുന്ന വാഹനം അത്രത്തോളമുണ്ട്. വാഹനം വാങ്ങുന്നത് മാത്രമല്ല, ഡ്രൈവിംഗിലും മമ്മൂട്ടി ഒരു പുലിയാണ്. പലപ്പോഴും മമ്മൂട്ടിയുടെ ഡ്രൈവറുടെ ജോലി പാസഞ്ചർ സീറ്റിൽ ഇരിക്കലും വണ്ടി പാർക്കിംഗ് ചെയ്യലുമാണെന്ന് പലരും തമാശയോടെ പറയുന്നതും കേട്ടിട്ടുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ വാഹനപ്രേമത്തെക്കുറിച്ചും ഡ്രൈവിംഗിനെക്കുറിച്ചും തുറന്നുപറയുകയാണ് നടൻ മനോജ് കെ ജയൻ. ഏറ്റവും പുതിയ ചിത്രം ധീരന്റെ പ്രമോഷൻ പരിപാടിക്കിടെ നടൻ വിനീതുമായി സംസാരിക്കുന്നതിനിടെയിലാണ് മനോജ് കെ ജയൻ ഇക്കാര്യം വ്യക്തമാക്കുന്നത്. മമ്മൂക്ക ഡ്രൈവിംഗ് സീറ്റിൽ കയറിയാൽ പിന്നെ വാഹനം പറപ്പിക്കലാണെന്ന് മനോജ് കെ ജയൻ പറഞ്ഞു. പുള്ളിയുടെ ഭാഗത്ത് റോഡിൽ എന്തെങ്കിലും തെറ്റ് വന്നാലും വഴിയെ പോകുന്നവനെ ചീത്തവിളിക്കും.
അതാണ് മമ്മൂക്കയുടെ സ്പെഷ്യാലിറ്റി. അവൻ പോകുന്ന പോക്ക് കണ്ടില്ലേ, അവൻ കാരണമല്ലേ ഞാൻ ഇങ്ങനെ ആയത് എന്നൊക്കെ പറയുമെന്ന് മനോജ് കെ ജയൻ പറഞ്ഞു.അഭിമുഖത്തിലുണ്ടായിരുന്ന നടൻ സുധീഷും പിന്നാലെ മമ്മൂട്ടിയുടെ ഡ്രൈവിംഗിനെക്കുറിച്ചുള്ള അനുഭവം പറഞ്ഞു. വല്യേട്ടൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ഓട്ടോക്കാരനെ മമ്മൂക്ക ചീത്ത വിളിച്ചെന്നും ആ ഓട്ടോക്കാരൻ ഇത് കേട്ട് ഞെട്ടിപ്പോയെന്നും സുധീഷ് പറഞ്ഞു. ‘മമ്മൂക്ക ചീത്ത പറഞ്ഞതിൽ ആ ഓട്ടോക്കാരൻ വളരെ സന്തോഷവാനായിരുന്നു. മമ്മൂക്ക എന്നെ തെറിവിളിച്ചു എന്ന് പറഞ്ഞ് നടക്കുകയായിരുന്നു അവൻ’-സുധീഷ് പറഞ്ഞു.