നൂറ് കോടിയുടെ ഓഫര്‍ നിരസിച്ച് നയന്‍താര കാരണം അറിഞ്ഞ് ഞെട്ടി ആരാധകർ

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. കോടികളാണ് താരത്തിന്റെ പ്രതിഫലം, 12 കോടി വരെ വരും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. കിംഗ് ഖാന് ഷാരൂഖിനൊപ്പം നയന്‍സ് വേഷമിട്ട ജവാന് എന്ന ചിത്രം വന്‍ ഹിറ്റായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളില്‍ വേഷമിട്ടിട്ടുള്ള താരം 20 വര്‍ഷമായി അഭിനയ രംഗത്ത് സജീവമാണ്. എന്നാല്‍ വന്‍ പ്രതിഫലത്തിന്റെ ഓഫര്‍ താരം നിരസിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
100 കോടി രൂപ വാഗ്ദാനം ചെയ്തിട്ടും നയന്‍താര ഒരു സിനിമ ഓഫര്‍ നിരസിച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രത്തിലെ നായകനൊപ്പം അഭിനയിക്കാനുള്ള ബുദ്ധിമുട്ടാണ് വലിയ ഓഫര്‍ നിരസിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. ശരവണ സ്റ്റോഴ്സ് ഉടമയായ നടന് ശരവണന് ഒപ്പം അഭിനയിക്കാനുള്ള താത്പര്യക്കുറവ് കൊണ്ടാണ് താരം ഇത്രയും വലിയ ഓഫര്‍ നിരസിച്ചത്. 2022ല്‍, ബോളിവുഡ് നടി ഉര്‍വശി റൗട്ടേല അഭിനയിച്ച ബിഗ് ബജറ്റ് ചിത്രമായ ‘ദി ലെജന്‍ഡ്’ എന്ന സിനിമയില്‍ ശരവണന് നായകനായി അഭിനയിച്ചിരുന്നു.
വമ്പന്‍ താരനിരയുണ്ടായിരുന്നെങ്കിലും ചിത്രം ചലനമുണ്ടാക്കാതെ ദയനീയമായി പരാജയപ്പെട്ടു. മറ്റൊരു ചിത്രത്തിന്റെ അണിയറയിലാണ് ഇപ്പോള്‍ ശരവണന്. നൂറ് കോടി രൂപ ഓഫര്‍ ശരവണന് നല്‍കിയെങ്കിലും അയാള്‍ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് നയന്‍താര ഓഫര്‍ നിരസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിലെ കഥാപാത്രം തനിക്ക് യോജിക്കുന്നില്ലെന്ന് തോന്നിയതുകൊണ്ടാണ് നയന്‍താര ഓഫര്‍ നിരസിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്.