‘എക്കോ സിനിമ ഒരു മാസ്റ്റർപീസാണ്’; പ്രശംസയുമായി നടൻ ധനുഷ്

കൊച്ചി: ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം എക്കോയെ പ്രശംസിച്ച് തമിഴ് നടൻ ധനുഷ്. ചിത്രം ഒരു മാസ്റ്റർ പീസാണെന്നും നടി ബിയാന മോമിന്റെ പ്രകടനം ലോകനിലവാരത്തിലുള്ളതാണെന്നും ധനുഷ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.’ചിത്രം ഒരു മാസ്റ്റർപീസാണ്. നടി ബിയാന മോമിൻ അഭിനയത്തിനുള്ള വലിയ അംഗീകാരങ്ങൾ അർഹിക്കുന്നു. ലോകനിലവാരത്തിലുള്ള പ്രകടനം.’ ധനുഷ് തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.
2024 നവംബർ 21 നാണ് ‘എക്കോ’ തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഡിസംബർ 31 മുതൽ നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. വലിയ പ്രൊമോഷനുകളൊന്നും ഇല്ലാതെയാണ് ചിത്രം തിയറ്ററിലെത്തിയത്. ആദ്യദിവസങ്ങളിൽ ചിത്രം കണ്ടിറങ്ങിയവരിൽ നിന്നുള്ള മികച്ച അഭിപ്രായമാണ് പിന്നീടുള്ള ദിവസങ്ങളിൽ തിയറ്ററിലെ തിരക്ക് വർദ്ധിപ്പിച്ചത്. ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രം 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു.



