Cinema

അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ സിനിമക്കെതിരെ ധനുഷിന്റെ പിതാവ് കസ്തൂരി രാജ

തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി ബോക്സോഫീസിൽ വൻവിജയം നേടിയിരുന്നു. തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലും ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. ഇപ്പോഴിതാ ചിത്രത്തിനെതിരെ പ്രശസ്ത സംവിധായകൻ കസ്തൂരി രാജ കേസ് കൊടുക്കാൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അജിത്ചിത്രത്തിൽ പകർ‌പ്പാവകാശം ലംഘിച്ച് തന്റെ സിനിമയിലെ ക്ലാസിക് ഗാനങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് നിർമ്മാതാക്കൾക്കെതിരെ കസ്തൂരി രാജ കേസ് കൊടുക്കുന്നത്. നടൻ ധനുഷിന്റെ പിതാവ് കൂടിയാണ് കസ്തൂരി രാജ.അടുത്തിടെ ചില യുവ സംവിധായകരിൽ കാണപ്പെടുന്ന പുതിയ പ്രവണതയെ കസ്തൂരി രാജ വിമർശിച്ചിരുന്നു. യഥാർത്ഥ സംഗീത സംവിധായകർക്ക് ക്രെഡിറ്റോ പ്രതിഫലമോ നൽകാതെ നൊസ്റ്റാൾജിക്ക് ട്രാക്കുകൾ അവർ ചിത്രത്തിൽ ഉപയോഗിക്കുന്നു എന്നായിരുന്നു കസ്തൂരി രാജ പറഞ്ഞത്. ഇളയരാജ,​ ദേവ തുടങ്ങിയ ഇതിഹാസങ്ങൾ കാലാതീതമായ സംഗീതമാണ് സൃഷ്ടിച്ചത്. എന്നാൽ ഇന്നത്തെ സംവിധായകർ ഭൂതകാലത്തെ വളരെയധികം ആശ്രയിക്കുന്നു.

നൊസ്റ്രാൾജിയക്കായി ക്ലാസിക് ട്രാക്കുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ അവർ ആദ്യം അനുമതി ചോദിക്കണം. നിർഭാഗ്യവശാൽ ഇന്ന് ആ മര്യാദ ആരും കാണിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.സംഗീത സംവിധായകൻ ഇളയരാജയും ഗുഡ് ബാഡ് അഗ്ലിയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനെതിരെ പകർപ്പകാവശ ലംഘനത്തിന് നോട്ടീസ് അയച്ചിരുന്നു. ഇളമൈ ഇതോ ഇതോ,​ എൻ ജോഡ് മഞ്ച കുരുവി,​ ഒത്ത രൂപ തുടങ്ങിയ ക്ലാസിക് ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിന് അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. അതേസമയം എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഗാനം ഉപയോഗിച്ചത് എന്നാണ് നിർമ്മാതാക്കളുടെ മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button