Cinema

താരസഹോദരങ്ങളായ സൂര്യയേയും കാർത്തിയേയും കുറിച്ച് മനസുതുറന്ന് നടി പ്രിയാമണി

താരസഹോദരങ്ങളായ സൂര്യയേയും കാർത്തിയേയും കുറിച്ച് മനസുതുറന്ന് നടി പ്രിയാമണി. 916 ഹോൾമാർക്ക് സ്വർണമാണ് രണ്ടുപേരുമെന്ന് പ്രിയാമണി അഭിപ്രായപ്പെട്ടു. സൂര്യയ്ക്കൊപ്പം മുൻപ് രക്തചരിത്ര എന്ന ചിത്രത്തിലാണ് പ്രിയാമണി അഭിനയിച്ചത്. കാർത്തിക്കൊപ്പം പരുത്തിവീരൻ എന്ന സിനിമയിലും നടി അഭിനയിച്ചു. 

നിർഭാ​ഗ്യവശാൽ ഒരു സിനിമയിൽ മാത്രമേ സൂര്യയോടൊപ്പം അഭിനയിക്കാൻ സാധിച്ചിട്ടുളളൂവെന്ന് പ്രിയാമണി പറയുന്നു. എന്നാൽ അദ്ദേഹം നല്ല വ്യക്തിയാണെന്നും സൂര്യയുടെ കൂടെ വർക്ക് ചെയ്ത രക്ത ചരിത്ര തനിക്ക് മറക്കാനാകാത്ത അനുഭവമാണെന്നും പ്രിയാമണി മനസുതുറന്നു.

സൂര്യയുമായി പിന്നീട് കോൺടാക്റ്റ് ഒന്നുമില്ലെങ്കിലും കാർത്തിയും, ജ്യോതികയുമായി തനിക്ക് സൗഹൃദം ഉണ്ടെന്നും നടി പറഞ്ഞു. ‘വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് സൂര്യ. അദ്ദേഹത്തിന്റെ സഹോദരൻ കാർത്തിയുമായി നല്ല സൗഹൃദത്തിലാണ് ഞാൻ. 916 ഹോൾമാർക്ക് സ്വർണമാണ് രണ്ടുപേരും. ആ കുടുംബത്തിലെ എല്ലാവരും നല്ല ആളുകളാണ്.

കാർത്തിയുമായി ഇപ്പോഴും ഇടക്ക് ചാറ്റ് ചെയ്യാറുണ്ട്. എന്റെ എല്ലാ ബർത്ത്‌ഡേയ്ക്കും മുടങ്ങാതെ ആശംസകൾ അറിയിക്കുന്നയാളാണ് കാർത്തി. സൂര്യയുമായി രക്ത ചരിത്രയുടെ സമയത്ത് നല്ല കമ്പനിയായിരുന്നു. എന്നാൽ ആ സിനിമക്ക് ശേഷം ഒരു കോൺടാക്ടുമില്ല. ജ്യോതികയുമായി അത്യാവശ്യം നല്ല കമ്പനിയാണ്. അവരുമായി ഇടക്ക് ചാറ്റ് ചെയ്യാറുണ്ട്, പ്രിയാമണി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button