Cinema

നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. യുവ സംവിധായകനായ ശ്യാമിൻ ഗിരീഷാണ് പ്രതിശ്രുത വരൻ

നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. യുവ സംവിധായകനായ ശ്യാമിൻ ഗിരീഷാണ് പ്രതിശ്രുത വരൻ. നടി തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. ദെെവം തനിക്കായി അയച്ചുതന്ന അനുഗ്രഹം എന്നാണ് ശ്യാമിനെ നിലീൻ വിശേഷിപ്പിച്ചത്. ശ്യാമിനൊപ്പമുള്ള സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയ്‌ക്കൊപ്പമാണ് നിലീൻ വിവാഹവിവരം പങ്കുവച്ചത്.

ഒരു സ്ത്രീയെ അനുഗ്രഹിക്കാൻ ദെെവം തീരുമാനിക്കുമ്പോൾ അവളുടെ ആത്മാവിനെ തൊട്ടറിയുന്ന അവളെ സ്‌നേഹത്തോടെ പരിചരിക്കുന്ന ഒരാളെ അവളുടെ ജീവിതത്തിലേക്ക് അയക്കുമെന്ന് പറയാറുണ്ട്. 2017ൽ ദെെവം എനിക്ക് എന്റെ പങ്കാളിയെ അയച്ചു. ഒരു കാമുകനായിട്ടല്ല, എന്റെ ഏറ്റവും നല്ല സുഹൃത്തായി. വർഷങ്ങൾക്കിപ്പുറം അന്ന് എനിക്കൊപ്പം സുഹൃത്തായി നടന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാൻ ഞാൻ ഒരുങ്ങുകയാണ്. ഞാൻ വെറുതെ വിവാഹിതയാവുകയല്ല.

വർഷങ്ങൾക്ക് മുൻപ് ദെെവം എനിക്ക് അയച്ചുതന്ന അനുഗ്രഹത്തെയാണ് ഞാൻ വിവാഹം കഴിക്കുന്നത്’- നടി വീഡിയോയിൽ കുറിച്ചു.’കരിക്ക്’ വെബ് സീരീസിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് നിലീൻ സാന്ദ്ര,​ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിൽ നായികയായിരുന്നു. പിന്നീട് 2018,​ ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ ചിത്രങ്ങളിലും നിലീൻ അഭിനയിച്ചിട്ടുണ്ട്. ഷറഫുദ്ദീൻ,​ സംഗീത് പ്രതാപ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്യാമിൻ ഗിരീഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button