Cinema

20 കോടിയുടെ ആഡംബര കൊട്ടാരം! പ്രൈവറ്റ് ബാറും പച്ചപ്പ് നിറഞ്ഞ മുറികളും; വിജയ് ദേവരക്കൊണ്ടയുടെ വീടിന്റെ വിശേഷങ്ങൾ വൈറൽ!

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹത്തിന് ശേഷം ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘രണബാലി’ ഇന്ന് തീയേറ്ററുകളിൽ എത്തുകയാണ്. രാഹുൽ സൻക്രിതിയാൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു തെലുങ്ക് പിരിയോഡിക് ഡ്രാമാ വിഭാഗത്തിലുള്ള ചിത്രമാണ്.

പുതിയ സിനിമയുടെ റിലീസിന് മുന്നോടിയായി വിജയ്യും രശ്മികയും തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ താരങ്ങളുടെ ഹൈദരാബാദിലെ ആഡബംര വീഡിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. 20 കോടിയോളം രൂപ മുടക്കി നിർമ്മിച്ച വീടിന്റെ പ്രത്യേകതകൾ ഓരോന്നായി സോഷ്യൽ മീഡിയയുടെ കണ്ണുടക്കുകയാണ്.

സെലിബ്രിറ്റികളുടെ താവളമായ ജൂബിലി ഹിൽസിന്റെ തൊട്ടടുത്താണ് താരങ്ങളുടെ ആഡംബര കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ച് മാതൃകയിലുള്ള ജനലുകൾ, ടെറസ് ബാൽക്കണി, ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പ്രത്യേകം സജ്ജമാക്കിയ ബാർ എന്നിവ വീടിന്റെ പ്രത്യേകതകളാണ്. വിജയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട കലാസൃഷ്ടികൾ വീടിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്.തിളക്കമുള്ള ഇന്റീരിയർ ശൈലിയാണ് പലഭാഗത്തായി ഉപയോഗിച്ചിട്ടുള്ളത്.

ഇതോടൊപ്പം നിഷ്പക്ഷമായ നിറങ്ങൾ ചാലിച്ചാണ് ചുവരുകൾ ഒരുക്കിയത്. ഫ്രഞ്ച് മാതൃകയിൽ തീർത്ത ജനാലകൾ വീടിന്റെ അകത്തേക്ക് വേണ്ടുവോളം വെളിച്ചം എത്തിക്കുന്നു. വെള്ളനിറത്തിൽ ഫിനിഷ് ചെയ്ത എക്സ്റ്റീരിയർ വീടിന്റെ മനോഹാരിത കൂട്ടുന്നു. ഗ്രേ വെൽവെറ്റ് നിറത്തലുള്ള സോഫകളാണ് അതിഥികൾക്കായി ഒരുക്കിയത്. ഇതോടൊപ്പം ഗ്രേ നിറത്തലുള്ള കസേരകളും വീടിന്റെ മോടി കൂട്ടുന്നു.

പ്രകൃതി ദത്തമായ വെളിച്ചം അകത്തേക്ക് കടക്കുന്ന രീതിയിൽ വിശാലമായ മുറുകളാണ് ഒരുക്കിയിരിക്കുന്നത്.വീടിന്റെ ലിവിംഗ് ഏരിയയിലും എല്ലാ മുറികളിലും ഇൻഡോർ പ്ലാന്റുകൾ സ്ഥാപിച്ച് ഒരു പച്ചപ്പ് ഒരുക്കിയിട്ടുണ്ട്. മാനുകളുടെ ചിത്രവും മറ്റ് കലാസൃഷ്ടികളും വീട്ടിൽ ഒരു പോസിറ്റിവിറ്റി കൊണ്ടുവന്നിട്ടുണ്ട്. വിജയ്‌യുടെ 2017ൽ പുറത്തിറങ്ങിയ അർജുൻ റെഡ്ഡി എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പെയിന്റിംഗ് അതിൽ ഒന്നാണ്. സ്വീകരണ മുറിയിലെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണിത്.

വില കൂടിയ ഫർണിച്ചറുകളും ഫാൻസി അലങ്കാരങ്ങളും മാത്രമല്ല വീടിനുള്ളിലുള്ളത്. മറിച്ച് ആധുനികവും വ്യക്തി സ്പർശനമേറ്റ ഡിസൈനുകളും വീടിന്റെ പ്രത്യേകതയാണ്.ഏറ്റവും മികച്ച മറ്റൊരു സവിശേഷത വീടിനകത്ത് സജ്ജികരിച്ചിരിക്കുന്ന ബാറാണ്. ചാര നിറത്തിലും വെള്ളയിലും നിർമ്മിച്ച ഫർണിച്ചറുകളും ഗോൾഡ് ബാക്ക്‌ലൈറ്റിംഗ്, ബാർ ചെയറുകൾ എന്നിവയാണ് ഇതിനകത്ത് ഉൾക്കൊള്ളിച്ചത്. സമകാലിക രൂപകൽപനയിൽ നിർമ്മിച്ച ഇവിടെ, മനസ് പ്രവർത്തനക്ഷമമാകാൻ പറ്റിയ ഒരു സ്ഥലം കൂടിയാണ്. ഇതോടൊപ്പം ഔട്ട്‌ഡോർ ബാൽക്കണിയും മികച്ചതായാണ് ഒരുക്കിയിരിക്കുന്നത്. ഇന്റീരിയറുകളിൽ പ്രായോഗികമായ സവിശേഷതകളും അലങ്കാരപരമായ കാര്യങ്ങളും കോർത്തിണക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button