News

ഗുരുവായൂരിലെ താലികെട്ടിന് മുൻപേ വിവാഹം; ആദ്യ വിവാഹത്തിന്റെ രഹസ്യം വെളിപ്പെടുത്തി അനുമോൾ

മിനിസ്‌ക്രീൻ പരമ്പരകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും മലയാളികളുടെ ഹൃദയം കവർന്ന താരമാണ് അനുമോൾ. ഓഗസ്റ്റ് മാസത്തിൽ  തമിഴ്‌നാട് സ്വദേശിയായ ഭുവനേഷുമായി ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് നടന്ന അനുമോളുടെ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. അന്ന് മുതൽ ആരാധകരോട് തനിക്കൊരു സർപ്രൈസ് പങ്കുവെക്കാനുണ്ടെന്ന് താരം സൂചിപ്പിച്ചിരുന്നു. 

ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, ഗുരുവായൂരിലെ താലികെട്ടിനും മുൻപ് നടന്ന മറ്റൊരു വിവാഹത്തിന്റെ വിശേഷങ്ങൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അനുമോൾ. ഗുരുവായൂർ വിവാഹത്തിന് രണ്ടു മാസം മുൻപ്, ജൂൺ ഏഴിന് ചെന്നൈയിലെ ഒരു ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ തങ്ങളുടെ ആദ്യ വിവാഹം നടന്നിരുന്നുവെന്നാണ് അനുമോൾ വെളിപ്പെടുത്തിയത്. 

വരന്റെ കുടുംബത്തിന്റെ ആഗ്രഹപ്രകാരം തമിഴ് ആചാരവിധിപ്രകാരമായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്. തന്റെ വ്‌ളോഗിലൂടെയാണ് ആ വിവാഹത്തിൽ നിന്നുള്ള മനോഹര നിമിഷങ്ങൾ അനുമോൾ പങ്കുവച്ചത്. 

“ഇന്നത്തെ വ്‌ളോഗ് എനിക്ക് വളരെ സ്‌പെഷ്യൽ ആണ്, എന്നെ സ്‌നേഹിക്കുന്ന നിങ്ങൾക്കും ഇതൊരു പ്രത്യേകതയുള്ള വീഡിയോ ആയിരിക്കും. നിങ്ങൾ ഈ വീഡിയോ കാണുമ്പോൾ എന്റെ ജീവിതത്തിൽ വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ടാകും. ഞാനും കുടുംബവും ഒരു പ്രത്യേക യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്; അതെ, എന്റെ വിവാഹം തന്നെയാണ്. എന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളിൽ നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും അനുഗ്രഹവും ഒപ്പമുണ്ടാകണം,” എന്ന വാക്കുകളോടെയാണ് അനു വ്‌ളോഗ് ആരംഭിക്കുന്നത്.

തുടർന്ന് കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് യാത്ര തിരിക്കുന്നതും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കുന്നതും വീഡിയോയിൽ കാണാം.  മഞ്ഞ നിറത്തിലുള്ള പട്ടുസാരിയും മിനിമൽ ആഭരണങ്ങളും മുല്ലപ്പൂവും അണിഞ്ഞാണ് കല്യാണപെണ്ണായി അനുമോൾ വേദിയിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button