തെലുങ്കിൽ അഞ്ചാം അങ്കത്തിന് ദുൽഖർ സൽമാൻ; ‘DQ41’ ടൈറ്റിൽ ഉടൻ!

മഹാനടി’, ‘സീതാരാമം’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്ത്. രവി നെലകുടിറ്റി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർണ്ണായകമായ ഒരു ഷെഡ്യൂൾ പൂർത്തിയായി. ദുൽഖറിന്റെ കരിയറിലെ 41-ാം ചിത്രമായ ഇതിൽ പൂജ ഹെഗ്‌ഡെയാണ് നായിക.
ദുൽഖർ സൽമാനും പൂജ ഹെഗ്‌ഡെയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഒരു മനോഹരമായ പ്രണയകഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചനകൾ. SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. വമ്പൻ കാൻവാസിൽ പാൻ ഇന്ത്യൻ ലെവലിലാണ് സിനിമ ഒരുങ്ങുന്നത്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് ഈണമിടുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ‘ഐ ആം ഗെയിം’, ‘ആകാശം ലോ ഓക താര’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റാണിത്.



