‘പ്രത്യേക പാനീയം കുടിച്ചപ്പോള്‍ കയ്യീന്ന് പോയി, വേഗം റൂമിലേക്ക് പോയി’, അനുഭവം പങ്കുവച്ച് നടി പാര്‍വതി

പലപ്പോഴും ജീവിതത്തില്‍ ഉണ്ടാകുന്ന ചില അനുഭവങ്ങള്‍ നമുക്ക് നല്ലൊരു പാഠമോ പുതിയ ഒരു അറിവോ സമ്മാനിക്കും. അത്തരത്തില്‍ തനിക്ക് ജീവിതത്തില്‍ ഉണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് നടി പാര്‍വതി കൃഷ്ണ. ഇന്ത്യയിലെ ആത്മീയ കേന്ദ്രമായ വാരാണസി യാത്രയില്‍ തനിക്കുണ്ടായ അനുഭവമാണ് നടി വിവരിക്കുന്നത്. വാരണസി യാത്രയില്‍ ഭാംഗ് കുടിച്ച അനുഭവമാണ് താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്.
പാര്‍വതിയുടെ അനുഭവം: ‘ലൈറ്റ്, മീഡിയം, സ്‌ട്രോങ് എന്നൊക്കെ അവര്‍ ചോദിക്കും. നമ്മള്‍ മീഡിയം ആണ് ട്രൈ ചെയ്തതെങ്കിലും സത്യം പറഞ്ഞാല്‍ കയ്യീന്ന് പോയിട്ടുണ്ടായിരുന്നു. പക്ഷേ, കഴിച്ച ഉടനെ റൂമില്‍ എത്താന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. റൂമില്‍ എത്താന്‍ പറ്റാതെ കാശിയില്‍ കറങ്ങി നടന്ന ഒരുപാട് കഥകള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ടായിരുന്നു.’തണ്ടായി എന്ന പാനീയത്തില്‍ കഞ്ചാവിന്റെ ഇല അരച്ച് ചേര്‍ക്കുന്നതാണ് ബാബ തണ്ടായി.
പാല്, ബദാം, കശുവണ്ടി, ഏലക്ക, കുങ്കുമപ്പൂവ്, മത്തങ്ങ വിത്തുകള്‍, റോസാദളങ്ങള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന സ്വാദിഷ്ടമായ പാനീയത്തിലാണ് ഭാംഗ് ചേര്‍ക്കുന്നത്. ആവശ്യക്കാരന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് ലൈറ്റ്, മീഡിയം, സ്‌ട്രോംഗ് എന്നിങ്ങനെ ഡോസില്‍ വ്യത്യാസം വരുത്തുന്നത്. കുടിച്ച് കഴിഞ്ഞ് ഉടനെ തന്നെ ഇതിന്റെ കിക്ക് അനുഭവപ്പെടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.ഒരു മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ സമയത്തിനുള്ളിലാണ് കിക്ക് അനുഭവപ്പെട്ട് തുടങ്ങുക. ഇത് ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. കിക്ക് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ തലയ്ക്ക് നല്ല കനം അനുഭവപ്പെടുന്നതാണ് തുടക്കം. പിന്നീട് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് വരെ ഈ കിക്ക് തുടരും



