Cinema

കാന്താര 2 വിന്റെ കേരളത്തിലെ പ്രദർശന വിലക്ക് പിൻവലിച്ച് ഫിയോക്ക്; ഒക്ടോബർ 2ന് റിലീസ് ചെയ്യും

കൊച്ചി: ഹോംബാലെ ഫിലിംസിന്റെ കാന്താര സിനിമയുടെ രണ്ടാം ഭാഗമായ ‘കാന്താര ചാപ്റ്റര്‍-1’ സിനിമ കേരളത്തില്‍ ഒക്ടോബര്‍ 2ന് തന്നെ പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിന്‍വലിച്ചു. ഫിലിം ചേംമ്പറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ഫിയോക്കും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് തീരുമാനം.

സിനിമയുടെ ആദ്യ രണ്ട് ആഴ്ച്ചയിലെ കലക്ഷനില്‍ 55% വിതരണക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആദ്യത്തെ ആഴ്ച 55 ശതമാനവും രണ്ടാമത്തെ ആഴ്ചയില്‍ 50 ശതമാനവും വീതവും വിതരണക്കാര്‍ക്ക് നല്‍കാമെന്ന തീരുമാനം അംഗീകരിച്ചാണ് ഫിയോക്ക് റിലീസ് വിലക്ക് നീക്കിയത്.

2022ല്‍ ഋഷഭ് ഷെട്ടി സംവിധാനത്തില്‍ റിലീസ് ചെയ്ത് വന്‍ വിജയം നേടിയ കന്നട ചിത്രമാണ് കാന്താര. ചിത്രത്തിനു വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. സിനിമയിലെ അഭിനയത്തിനു മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ഋഷഭ് ഷെട്ടിക്ക് ലഭിച്ചു. കാന്താരയുടെ രണ്ടാം ഭാഗം കന്നഡ, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലായി ഒക്ടോബര്‍ 2ന് റിലീസ് ചെയ്യാനിരിക്കെയാണ് ഫിയോക്ക് പ്രതിഷേധവുമായി എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button